12 ലിറ്റര്‍ മദ്യവുമായി വയോധിക പിടിയില്‍
നെടുങ്കണ്ടം: 12 ലിറ്റര്‍ അനധികൃത വിദേശമദ്യവുമായി വയോധിക പിടിയില്‍. പാറത്തോട് വള്ളശേരികുടി ഏലിക്കുട്ടി (68) ആണ് എക്‌സൈസിന്റെ പിടിയിലായത്. പിടിയിലായ വൃദ്ധയെ വനിതാ ജീവനക്കാരില്ലാത്തിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു.
വീട്ടിലെ മേശവലിപ്പില്‍ 12 കുപ്പികളിലായി സൂക്ഷിച്ച മദ്യമാണ് കണ്ടെടുത്തത്. ഗ്ലാസൊന്നിനു 100 രൂപ നിരക്കില്‍ വീട്ടിനുള്ളില്‍ കച്ചവടം നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഏലിക്കുട്ടി കുടുങ്ങിയത്.
ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി എക്‌സൈസ് ഉദദ്യോഗസ്ഥര്‍ അറിയിച്ചു. ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് ഉദ്യോഗസ്ഥരായ ജോജി, ഷാജി, ശശിന്ദ്രന്‍, ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
വ്യാജ വാറ്റ്, കഞ്ചാവ് കച്ചവടം, അനധികൃത വിദേശമദ്യവില്‍പ്പന എന്നിങ്ങനെയുള്ള വിവരങ്ങള്‍ 9400069539 എന്ന നമ്പരില്‍ ജനങ്ങള്‍ അറിയിക്കണമെന്ന് ഉടുമ്പന്‍ചോല റേഞ്ച് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."