കരുനാഗപ്പള്ളിയില്‍ വീണ്ടും വ്യാജ വിദേശ മദ്യവേട്ട
കരുനാഗപ്പള്ളി: ആലപ്പുഴ ജില്ലയുടെ തെക്കന്‍ മേഖലകളായ കായംകുളം, മാവേലിക്കര കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജ വിദേശ മദ്യം നിര്‍മിച്ച് കരുനാഗപ്പള്ളി റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന സംഘത്തിലെ രണ്ടുപേരെ മദ്യവുമായി പിടികൂടി.
എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി കടത്തിക്കൊണ്ടുവന്ന 59 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമായി മാവേലിക്കര സ്വദേശി മണിക്കുട്ടന് എന്ന് വിളിക്കുന്ന മനുകുമാറും മുക്കട സ്വദേശി ലിബിനും പിടിയിലായത്.
കഴിഞ്ഞ ആഴ്ച മനുകുമാറും സംഘവും വ്യാജ വിദേശ മദ്യ യൂനിറ്റ് തുടങ്ങുന്നതിനുള്ള ബോട്ടിലിങ് യൂനിറ്റ് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയതായും 33 കന്നാസുകളിലായി ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ് വ്യാജ മദ്യ നിര്‍മാണത്തിനു കടത്തി കൊണ്ടുവന്നു ഒളിപ്പിച്ചുരിക്കുന്നതായും രഹസ്യ വിവരം കിട്ടിയിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര, കായംകുളം ഭാഗങ്ങളില്‍ നടത്തിയ രഹസ്യ ഓപറേഷനിലാണ് മനുകുമാറും പാര്‍ട്ടിയും ചങ്ങന്കുളങ്ങരക്കു കിഴക്ക് റെയില്‍വേ ഗേറ്റിനുസമിപത്തു നിന്ന് ഇന്നലെ ഉച്ചയോടെ പിടിയിലായത്.ചെറുകിട കച്ചവടക്കാരില്‍ നിന്ന് ജവാന്മദ്യത്തിന്റെ
കാലിക്കുപ്പികള്‍ വന്‍ തോതില്‍ ശേഖരിച്ചശേഷം സ്പിരിറ്റ് കളര്‍ ചേര്‍ത്ത് കുപ്പികളില്‍ വ്യാജ വിദേശ മദ്യം നിറച്ചു വ്യാജ ഹോളോഗ്രാം സ്റ്റിക്കര്‍ പതിച്ചു ലിറ്ററിനു 380രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ഔട്ട്ലെറ്റുകളില് ജവാന് മദ്യത്തിന്റെ വില 500നു മുകളില്‍ ആണ്. കായംകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്റെ നേതൃത്വത്തിലാണ് വ്യാജ വിദേശ മദ്യ നിര്‍മാണം നടക്കുന്നത്തെന്നും തെളിഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ ശ്രീകുമാര്‍,വിജു, ശ്യംകുമാര്‍, സജീവ് കുമാര്‍, ജിനു തങ്കചന്, റാസ്മിയ, ഷിബി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."