ഒടുവില്‍ മോദി സര്‍ക്കാര്‍ സമ്മതിച്ചു; നോട്ടു നിരോധനത്തില്‍ നാലു ജീവന്‍ നഷ്ടമായെന്ന്
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടും ഫലമില്ലെന്നു വന്നതോടെ കേന്ദ്രസര്‍ക്കാറിന്റെ കുറ്റസമ്മതം. 2016ല്‍ പെട്ടെന്നു പ്രഖ്യാപിച്ച നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാല്‍ നാല് പേര്‍ മരണപ്പെട്ടതായി മോദി സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചു. ഇത് ആദ്യമായാണ് നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക് നയിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്. രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റലിയാണ് ഇക്കാര്യം സമ്മതിച്ചത്.
മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവും നോട്ടു നിരോധന സമയത്ത് മരിച്ചതായി എസ്.ബി.ഐ അറിയിച്ചിരുന്നെന്നും ഉപഭോക്താവിന്റെ കുടുംബത്തിന് നല്‍കിയ മൂന്ന് ലക്ഷം ഉള്‍പ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകളിലൊന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധന സമയത്ത് പണം മാറ്റിയെടുക്കാനായി വരിയില്‍ നിന്നും മാനസികാഘാതത്താലും ജോലി സമ്മര്‍ദ്ദത്താലും ബാങ്ക് ജോലിക്കാര്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട് എന്ന സി.പി.എം അംഗം എളമരം കരീമിന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ജയ്റ്റിലിയുടെ തുറന്നു പറച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."