HOME
DETAILS

ജി സാറ്റ് 7 എ വിജയകരമായി ഭ്രമണപഥത്തില്‍

  
backup
December 19, 2018 | 1:49 PM

4654645645645321312-2

 

ന്യൂഡല്‍ഹി: സൈനിക പര്യവേഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 7 എ വിജയകരമായി ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി.എസ്.എല്‍.വി എഫ്11 റോക്കറ്റിലാണ് ജിസാറ്റ്7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്.

സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നുമാണ് ജിസാറ്റ്7 എ പറന്നുയര്‍ന്നത്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ചത് കൊണ്ട് ഇന്ത്യയുടെ ആന്‍ഗ്രി ബേഡ് എന്നാണ് ജി സാറ്റ് 7നെ വിശേഷിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു.

എട്ടു വര്‍ഷത്തെ കാലാവധിയാണ് 2250 കിലോ ഗ്രാം ഭാരമുള്ള ജി സാറ്റ് 7 എയ്ക്കുള്ളത്. വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്കും ഉപകാരപ്പെടുന്നതാണ് ഉപഗ്രഹം. എന്നാല്‍ ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കരനാവിക സേനയുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനും ഉപഗ്രഹത്തിലൂടെ സാധിക്കും.

ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൗത്യങ്ങളാണ് ജി സാറ്റ് 7 എയുടേത്. ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി എഫ്11.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  14 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  14 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  14 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  14 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  14 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  14 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  14 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  14 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  14 days ago