വിശുദ്ധ കഅ്ബയുടെ കിസ്വ ഉയര്‍ത്തിക്കെട്ടി
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ സുരക്ഷക്കായി ഉയര്‍ത്തിക്കെട്ടിയത്. തറ നിരപ്പില്‍നിന്ന് മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. കിസ്‌വ ഉയര്‍ത്തിക്കെട്ടിയ കഅ്ബയുടെ ഭാഗം രണ്ടണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണി കൊണ്ടു മറച്ചിട്ടുമുണ്ട്.
ഹറംകാര്യ വകുപ്പിലെയും കിസ്‌വ നിര്‍മാണ ഫാക്ടറിയിലെയും നിരവധി ജോലിക്കാര്‍ മൂന്നു മണിക്കൂര്‍ സമയമെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. തിരക്ക് കൂടുമ്പോള്‍ ഹാജിമാര്‍ പിടിച്ചുവലിച്ച് കിസ്‌വക്കു കേടുപാടുകള്‍ സംഭവിക്കുമെന്നു കണക്കാക്കിയാണ് ഇത് ഉയര്‍ത്തിവയ്ക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദിനത്തില്‍ പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കും. പുതിയത് അണിയിച്ചാലും അതിന്റെ ഭാഗം കേടു വരാതിരിക്കാനായി ഉയര്‍ത്തിവയ്ക്കും. പിന്നീട് മുഹറം പകുതിക്കു ശേഷമേ സാധാരണ നിലയില്‍ താഴ്ത്തിയിടുകയുള്ളൂ.
കഅ്ബയുടെ പുടവയായ കിസ്‌വക്കു കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനുമായാണ് കിസ്‌വ ഈ അവസരത്തില്‍ ഉയര്‍ത്തിക്കെട്ടുന്നതെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബാജോദ പറഞ്ഞു.
തെറ്റായ വിശ്വാസംമൂലം ചിലര്‍ കിസ്‌വയുടെ നൂലുകള്‍ പറിക്കാറുണ്ടെന്നും അനുഗ്രഹം തേടി ചുംബിക്കുമ്പോഴും സ്പര്‍ശിക്കുമ്പോഴും കിസ്‌വക്കു കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെണ്ടന്നും അതെല്ലാം കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."