ഫണ്ട് വിഹിതത്തില്‍ പക്ഷപാതം; കായക്കൊടിയില്‍ യു.ഡി.എഫ് മെംബര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചു
കുറ്റ്യാടി: വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വിഹിതം വെക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് കായക്കൊടിയില്‍ യു.ഡി.എഫ് മെംബര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ചു ഇറങ്ങിപ്പോയി. എല്‍.ഡി.എഫ് ഭരണസമിതി വന്നതിനു ശേഷം എല്ലാ മേഖലയിലും ഫണ്ടുകള്‍ വീതം വെയ്ക്കുമ്പോള്‍ യു.ഡി.എഫ് മെംബര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുന്ന സമീപനമാണ് തുടര്‍ന്നുപോരുന്നതെന്ന് മെംബര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പശ്ചാത്തല മേഖലയിലെ ഫണ്ടുകള്‍ വിഹിതം വച്ചപ്പോഴും ഇതേ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച മുതല്‍ തുടങ്ങിയ യോഗത്തില്‍ നിന്നും വ്യാഴാഴ്ച്ച വിയോജനക്കുറിപ്പോടു കൂടി ഇറങ്ങിപ്പോക്ക് നടത്തിയത്.
കഴിഞ്ഞ കാലയളവില്‍ വിവിധ വാര്‍ഡുകളിലേക്ക് ചിലവഴിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ ഭരണമിതിയുടെ അനാസ്ഥമൂലം ലാപ്‌സായിപ്പോയിട്ടുണ്ടെന്ന് മെംബര്‍മാര്‍ ആരോപിച്ചു. ഈ രൂപത്തില്‍ ഭരണസമിതിയുമായി യാതൊരുവിധത്തിലും യു.ഡി.എഫ് മെംബര്‍മാക്ക് യോജിച്ചുപോകാന്‍ കഴിയില്ലെന്ന് പ്രസിഡന്റിന് നല്‍കിയ വിയോജനക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് മെംബര്‍മാരുടെ ചോദ്യങ്ങള്‍ക്ക് യോഗാധ്യക്ഷയായിരുന്ന പ്രസിഡന്റ് കെ.ടി അശ്വതി യാതൊരു മറുപടിയും പറയാതെ മൗനം പാലിച്ചെന്നും യു.ഡി.എഫ് മെംബര്‍മാര്‍ ആരോപിച്ചു.
എല്‍.ഡി.എഫ് ഒന്‍പത്, യു.ഡി.എഫ് ഏഴ് എന്ന നിലയാണ് ഭരണസമിതി. യു.ഡി.എഫിന്റെ ഏഴില്‍ ആറും വനിതകളുമാണ്. എന്നിരിക്കെ കടുത്ത അവഗണനയും മാനസികപീഠനവും അനുഭവിക്കേണ്ടി വരുന്നു. എല്‍.ഡി.എഫ് വാര്‍ഡുകളില്‍ കൂടുതല്‍ തുക വകയിരുത്തുമ്പോള്‍ യു.ഡി.എഫ് വാര്‍ഡുകളില്‍ തുച്ഛമായ തുക നല്‍കുന്നത് ജനങ്ങളില്‍ക്കിടയില്‍ അപമാനിതരാവാന്‍ ഇടയാക്കുന്നുവെന്നും യു.ഡി.എഫ് മെംബര്‍മാരായ സി.കെ കരുണാകരന്‍, യു.വി ബിന്ദു, ഇ.പി സാജിത, എ.എം സാജിത, റസിയ ഇല്ലത്ത് ടി.ടി ഹലീമ എന്നിവര്‍ അറിയിച്ചു. എല്‍.ഡി.എഫ് ഭരണസമിതി യു.ഡി.എഫ് അംഗങ്ങളോട് കാണിക്കുന്ന പക്ഷപാത നടപടിക്കെതിരെ പഞ്ചായത്ത് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."