HOME
DETAILS

ഗുജറാത്ത് നാടകത്തിനു പിന്നില്‍ ശങ്കര്‍ സിങ് വഗേല

  
Web Desk
August 09 2017 | 22:08 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf


ഗാന്ധിനഗര്‍: ഗുജറാത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് പിന്നിലുള്ള കളിക്ക് തുടക്കമിട്ടത് രാഷ്ട്രീയ കരുനീക്കങ്ങളുടെ തന്ത്രശാലിയായി അറിയപ്പെടുന്ന ശങ്കര്‍ സിങ് വഗേല. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാഷ്ട്രീയ ചാണക്യനെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്ത്രങ്ങള്‍ മെനഞ്ഞത്.
ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ശങ്കര്‍ സിങ് വഗേലയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം മുഖവിലക്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹം കരുനീക്കങ്ങള്‍ തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അദ്ദേഹം ഗുജറാത്തിലെ കോണ്‍ഗ്രസ് പാളയത്തില്‍ കലാപത്തിന് തിരികൊളുത്തി.
ജനസംഘത്തിലൂടെ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിച്ച വഗേല, വീണ്ടും ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന ഭീഷണി ഉയര്‍ത്തിയാണ് കോണ്‍ഗ്രസിനോട് വിലപേശല്‍ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തന്റെ വരുതിയില്‍ കൊണ്ടുവരാനുള്ള വഗേലയുടെ നീക്കത്തിന് തടയിട്ടത് അഹമ്മദ് പട്ടേലായിരുന്നു.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ശങ്കര്‍ സിങ് വഗേലയുടെ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നുമാത്രല്ല, അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കണ്ടറിഞ്ഞ് തക്കതായ തിരിച്ചടിയും നല്‍കിയതോടെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വഗേല നിര്‍ബന്ധിതനായി.
എന്നാല്‍ ശക്തമായ തിരിച്ചടിയെന്ന നിലയില്‍ തന്റെ മകന്‍ മഹേന്ദ്ര സിങ് വഗേലയടക്കം വിശ്വസ്തരായ ആറ് എം.എല്‍.എമാരേയും കൂട്ടി വഗേല മറുകണ്ടം ചാടിയതോടെ എന്തുചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് സ്തബ്ധരായി. ഇതിനിടയില്‍ എം.എല്‍.എമാരെ പണംകൊടുത്ത് വശത്താക്കാന്‍ ബി.ജെ.പി ശക്തമായ നീക്കം നടത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് 44 എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ എത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വഗേലയടക്കം 20 എം.എല്‍.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അടര്‍ത്തിയെടുക്കാനുള്ള കരുനീക്കങ്ങള്‍ അമിത്ഷാ തുടങ്ങിയിരുന്നു. ദേശീയ അധ്യക്ഷനായി മാറിയ അമിത്ഷാ എം.എല്‍.എ എന്ന നിലയില്‍ സഭയില്‍ എത്തുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. രണ്ടുമാസം മുന്‍പ് സഭയിലെത്തിയ അമിത് ഷായെ ചായസല്‍ക്കാരത്തിന് ക്ഷണിച്ച് വഗേല കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുക മാത്രമല്ല, ബി.ജെ.പിയിലേക്കുള്ള തന്റെ കൂടുമാറ്റം ആസന്നമായെന്ന് തെളിയിക്കുകയും ചെയ്തു.
10 മുതല്‍ 15 കോടി രൂപയും നിയമസഭാ സീറ്റുമായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുടെ വാഗ്ദാനം. ഗുജറാത്തില്‍ ക്യാംപ് ചെയ്തായിരുന്നു അമിത്ഷായുടെ കരുനീക്കങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  9 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  9 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  9 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  9 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  9 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  9 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  9 days ago
No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  9 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  9 days ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  9 days ago