ആധുനിക മേഖലയിലേക്ക് സഹകരണ സംഘം മാറണം: മന്ത്രി കടകംപള്ളി
കണ്ണൂര്‍: പുതുതലമുറകള്‍ക്ക് വേണ്ടിയുള്ള സേവനങ്ങള്‍ നല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കഴിയണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള പ്രൈമറി കോ ഓപറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഷ്‌ലെസ് ബാങ്കിങ് സംവിധാനത്തിലേക്കും ആധുനിക മേഖലയിലേക്കും രാജ്യം മാറുകയാണ്.
സഹകരണ മേഖലയും അനുസൃതമായി മാറേണ്ടതുണ്ട്. അല്ലെങ്കില്‍ കടുത്ത മത്സരം നേരിട്ടു സഹകരണ മേഖല സമ്പൂര്‍ണമായി പിന്തള്ളപ്പെടും. ഒറ്റക്കെട്ടായി മുന്നോട്ടു പോവുന്ന സാഹചര്യമാണ് സംസ്ഥാനത്തിന് ഗുണകരമായി വരികയെന്നും മന്ത്രി വ്യക്തമാക്കി.ആധുനിക സങ്കേതങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള സംവിധാനം വേണം. അതാണ് കേരള ബാങ്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇ.പി ജയരാജന്‍ മുഖ്യാതിഥിയായി. പി.ജെ അജയകുമാര്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, വി. ജോയ് എം.എല്‍.എ, എന്‍. ചന്ദ്രന്‍, കെ. നാരായണന്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. ജോയ് എം.എല്‍.എ (പ്രസിഡന്റ്), മനയത്ത് ചന്ദ്രന്‍, കെ. ദീപക്, അഡ്വ. ബിനുകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.പി ദാമോദരന്‍ (സെക്രട്ടറി), ജോണി അരിക്കാട്ടില്‍, പ്രതാപചന്ദ്രന്‍, കെ. മുരളീധരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി. രാജശേഖരന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."