ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണവും നേതൃസംഗമവും പെരുമ്പാവൂര്‍ സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.ബി സുനീര്‍, അബ്ദുല്‍ നിസാര്‍, ജോജി ജേക്കബ്, പി.എ ആഷിഖ്, ഷിജോ വര്‍ഗ്ഗീസ്, കോണ്‍ഗ്രസ് നേതാക്കളായ ഒ.ദേവസി, കെ.എം.എ സലാം, ദാനിയേല്‍ മാഷ്, മനോജ് മൂത്തേടന്‍, തോമസ്.പി.കുരുവിള, ബേസില്‍ പോള്‍, കെ.പി വര്‍ഗ്ഗീസ്, പോള്‍ ഉതുപ്പ്, ബാബു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 75-ാംമത് കോണ്‍ഗ്രസ് ദിനം ക്വിറ്റ് ഇന്ത്യ ദിനമായി ആചരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.പി അവറാച്ചന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി അജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ജോബി മാത്യു, ഷൈമി വര്‍ഗ്ഗീസ്, ജോഷി തോമസ്, പി.പി ശിവരാജന്‍, ഷാജി കീച്ചേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണ പരിപാടി സംസ്ഥാന ജന.സെക്രട്ടറി അഡ്വ. റ്റി.ജി സുനില്‍ കുമാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കമല്‍ ശശി അധ്യക്ഷത വഹിച്ചു. രാജ്യം നേരിടുന്ന വര്‍ഗ്ഗീയതക്കും ഭീകരതക്കുമെതിരെ പ്രതിജ്ഞയെടുത്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പാത്തിക്കല്‍, റിജു കുര്യന്‍, കെ.സി അരുണ്‍ കുമാര്‍, മാത്യൂസ് കാക്കൂരാന്‍, രാജേഷ് ഇരിങ്ങോള്‍, അഭിലാഷ് മരുതുകവല, മാഹിന്‍ കരീം, സി.ആര്‍ നിര്‍മ്മല്‍, ജാഫര്‍ റോഡിഗറസ്, കെ.എ അലോക് എന്നിവര്‍ സംസാരിച്ചു.
കൂത്താട്ടുകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണവും സംയുക്തമായി ആചരിച്ചു. കൂത്താട്ടുകുളത്ത് രാജീവ് സ്വകയറില്‍ മണ്ഡലം പ്രസിഡന്റ് കെന്‍ കെ മാത്യു പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിജോ ടി ബേബി അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി കെ സി, ജിനേഷ് വന്‍നിലം, ഏ.ജെ കാര്‍ത്തിക്, അമല്‍ സജീവന്‍, ബിനു പൈറ്റക്കുളം, ആല്‍വിന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരുമാറാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജന്മദിനാചരണത്തിന്റെ ഭാഗമായി ഒലിയപ്പുറത്ത് മണ്ഡലം പ്രസിഡന്റ് ഡിക്‌സണ്‍ മാത്യു പതാക ഉയര്‍ത്തി. തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്തംഗം മേഴ്‌സി ജോര്‍ജ്, അനിത ജേക്കബ്, ജോമോന്‍ സാജന്‍, ജോസ് മാത്യു, രതീഷ് അയ്യപ്പന്‍, ദിനില്‍ വാലായില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു, മധുര വിതരണവും നടന്നു.
നെടുമ്പാശ്ശേരി: യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ബി സുനീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ദിലീപ് കപ്രശ്ശേരി, എം.ജെ.ജോമി, കെ.വി.പൗലോസ്,രാജേഷ് മഠത്തിമൂല, ജെര്‍ളി കപ്രശ്ശേരി, കെ.എച്ച് കബീര്‍, ബിനു കുറിയേടന്‍, ടി.എം.അബ്ദുള്‍ ഖാദര്‍, പി.എച്ച് അസ്‌ലം, എ.എ.അജ്മല്‍, ഷഹല്‍ കുട്ടോത്ത്, ഹുസ്സൈന്‍ കല്ലറക്കല്‍, നൗഷാദ് പാറപ്പുറം, ഷെരീഫ് തുരുത്ത്, അബ്ദുള്‍ സമദ്, അന്‍വര്‍ ഗാന്ധിപുരം, നര്‍ഷ യൂസഫ്, ബേസില്‍ കുഞ്ഞുമോന്‍, ബാവ വാഹിദ്, ശരത് പിള്ള, ടി.എസ്. രാജേഷ്, ബൈജു പുതുവശ്ശേരി, ജലീല്‍ പുതുവന്‍കുന്ന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."