ബി.ജെ.പി സംസ്ഥാന സമിതി അംഗമുള്‍പ്പെടെ നാലു പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭിന്ന നിലപാട് അറിയിച്ച് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണെന്നും ബി.ജെ.പിയില്‍ ജനാധിപത്യമില്ലെന്നും പാര്‍ട്ടിവിട്ടവര്‍ ആരോപിച്ചു.
ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബി.ജെ.പിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."