HOME
DETAILS

മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു

  
backup
December 21 2018 | 20:12 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%80%e0%b4%aa

 

ഫറോക്ക്: മത്സ്യബന്ധന ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ബോട്ടിനു തീപിടിച്ചു. ബേപ്പൂര്‍ അടിയാക്കന്റകത്ത് മുജീബിന്റെ ഉടമസ്ഥതയിലുള്ള ബഹ്‌റൈന്‍ മത്സ്യബന്ധന ബോട്ടാണ് അഗ്നിക്കിരയായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുമ്പോഴാണു തീപിടിത്തമുണ്ടായത്. സ്റ്റൗവില്‍ നിന്ന് വെളിച്ചെണ്ണയിലേക്ക് തീപടര്‍ന്നതാണ് അപകടത്തിനു കാരണമെന്നു കരതുന്നു. ഇന്നലെ രാവിലെ 10.30നാണു സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് കഴിഞ്ഞദിവസം രാത്രിയാണ് ബോട്ട് ഹാര്‍ബറിലെത്തിയത്. ഇന്നു പുലര്‍ച്ചെ വീണ്ടും കടലില്‍ പോകാനിരിക്കെയാണ് അപകടം. വീല്‍ഹൗസ് പൂര്‍ണമായും കത്തിച്ചാമ്പലായി. ബോട്ടിലെ വല, ജി.പി.എസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ്, ബാറ്ററി, കേബിളുകള്‍, വയറിങ്, തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും അഗ്നിക്കിരയായി.
സംഭവം നടക്കുമ്പോള്‍ ഏഴു തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. വീല്‍ഹൗസിനകത്ത് തീ കത്തിപ്പടര്‍ന്നതോടെ തൊഴിലാളികള്‍ സമീപത്തെ ബോട്ടിലേക്കു ചാടിരക്ഷപ്പെട്ടു. തീയും പുകയും വലിയ രീതിയില്‍ ഉയര്‍ന്നത് ഹാര്‍ബറില്‍ ഭീതി സൃഷ്ടിച്ചു. തീ വ്യാപിക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികളും മീഞ്ചന്തയില്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ ബഷീറിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബേപ്പൂര്‍ എസ്.ഐ റെനീഷ് കെ. ഹാരിസ്, കോസ്റ്റല്‍ എസ്.ഐ കെ.സി അരവിന്ദാക്ഷന്‍ സംഭവസ്ഥലത്തെത്തിയരുന്നു. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിംലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു: ബുൾഡോസർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

National
  •  2 months ago
No Image

വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

പി എസ് സി പരീക്ഷയിൽ വിജയിക്കുന്നേയില്ല; ഒടുവിൽ പൊലീസ് യൂണിഫോം ധരിച്ച് യാത്ര; ആലപ്പുഴയിൽ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിൽ

Kerala
  •  2 months ago
No Image

അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം

Saudi-arabia
  •  2 months ago
No Image

ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി

National
  •  2 months ago
No Image

പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ

Kerala
  •  2 months ago
No Image

'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റം​ഗ്ദൾ കൊലവിളി

Kerala
  •  2 months ago
No Image

കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ

Kuwait
  •  2 months ago
No Image

വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന്‍ ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്

Kuwait
  •  2 months ago