എന്‍ജിന്‍ തകരാര്‍: പയ്യോളിയില്‍ മണിക്കൂറുകളോളം ട്രെയിന്‍ പിടിച്ചിട്ടു
പയ്യോളി: പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതോടെ പയ്യോളിയിലെ രണ്ടു ഗേറ്റുറുകളും അടച്ചിട്ടു. മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതവും വാഹനഗതാഗതവും തടസപ്പെട്ടു.
ഇന്നലെ രാവിലെ 9.50 ഓടെ പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയ 56654 നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ (കോഴിക്കോട് പാസഞ്ചര്‍) ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ഇതോടെ നേരത്തേ തന്നെ അടച്ച രണ്ടു ഗേറ്റുകളും തുറക്കാന്‍ കഴിഞ്ഞില്ല.
45 മിനുട്ടിനു ശേഷമാണ് രണ്ടാം ഗേറ്റിലെ ഗതാഗതതടസം ഒഴിവാക്കിയത്. സ്റ്റേഷനു തെക്കുഭാഗത്തെ ഒന്നാം ഗേറ്റ് രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്. പതിനൊന്നരയോടെ കോഴിക്കോട്ടുനിന്ന് എന്‍ജിന്‍ എത്തിച്ച ശേഷമാണ് പാസഞ്ചറിനു യാത്ര തുടരാനായത്. പയ്യോളി സ്റ്റേഷനിലെ ട്രെയിന്‍ തകരാറിനെ തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്ന എഗ്‌മോര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വടകര സ്റ്റേഷനില്‍ പിടിച്ചിട്ടു. ഒന്നര മണിക്കൂര്‍ വൈകിയാണ് ഈ ട്രെയിനുകള്‍ സര്‍വിസ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."