ബൈക്ക് മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയില്‍
മഞ്ചേരി: ഇതര സംസ്ഥാനങ്ങളില്‍നിന്നു ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്കു കടത്തി വില്‍പന നടത്തുന്ന രണ്ടു യുവാക്കളെ കളവുചെയ്ത വാഹനങ്ങള്‍ സഹിതം മഞ്ചേരി പൊലിസ് പിടികൂടി. കര്‍ണാടക കുടക് സ്വദേശി സൈനുല്‍ ആബിദ് (21), മഞ്ചേരി ഇരുമ്പുഴി സ്വദേശി ചാലില്‍ കിഴങ്ങുതൊടി ശഫീഖ് (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ടു ബുള്ളറ്റുകളും പിടികൂടി. സൈനുല്‍ ആബിദിന്റെ പേരില്‍ പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളില്‍ കളവുകേസുകള്‍ നിലവിലുണ്ട്. കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങിനടന്നു ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലെയും സ്‌കൂള്‍ ബസുകളിലെയും ബാറ്ററികള്‍ മോഷ്ടിച്ചു വില്‍ക്കുന്നതും ഇതുവഴി ലഭിക്കുന്ന പണവുമായി ബംഗളൂരുവിലും മറ്റും പോയി ആര്‍ഭാട ജീവിതം നയിക്കുന്നതുമാണ് ഇവരുടെ രീതി. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു കേസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇതരം പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു.
കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പഠിക്കാന്‍ പോകുന്ന വിദ്യര്‍ഥികളും പണത്തിനുവേണ്ടി ഇത്തരം കുറ്റകൃത്യങ്ങളില്‍ വ്യാപകമായി പങ്കുകൊള്ളുന്നതു സംബന്ധിച്ചും പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, അഡീഷനല്‍ എസ്.ഐ നസ്‌റുദ്ദീന്‍, പൊലിസുദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം, ഹരിലാല്‍, രതീഷ്, സുനില്‍, സല്‍മ, ഷീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."