ഡി.സി.സി ഓഫിസിനായി പാച്ചേനി വീട് വിറ്റതിനെതിരേ രാജി
കൂത്തുപറമ്പ്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ നിര്‍മാണ പ്രവൃത്തിക്ക് പണം കണ്ടെത്താന്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി വീട് വിറ്റതു കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കെ രാജിക്കൊരുങ്ങി ഡി.സി.സി വൈസ് പ്രസിഡന്റ്. സതീശന് പാച്ചേനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് കൂത്തുപറമ്പിലെ കെ. പ്രഭാകരനാണു സ്ഥാനംരാജിവയ്ക്കുന്നതായി അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കത്തയച്ചത്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ വീട് വിറ്റിട്ടാണ് പുതിയ ഡി.സി.സി ഓഫിസിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതെന്ന വാര്‍ത്ത തികച്ചും ഖേദകരമാണ്. വീട് വിറ്റ് അദ്ദേഹത്തെയും കുടുംബത്തെയും വഴിയാധാരമാക്കണമെന്നു ഞങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല.
വീട് വിറ്റ് പണം ഉപയോഗിക്കുന്നതിനു ഡി.സി.സിയുടെ ഒരു യോഗത്തിലും തീരുമാനം എടുത്തിട്ടില്ല. കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനു ജില്ലയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാക്കളും കെട്ടിട നിര്‍മാണത്തിനാവശ്യമായ ഓരോ സാമഗ്രികളും എത്തിച്ചുകൊടുത്തുകൊണ്ട് രണ്ടാംഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണു ഡി.സി.സി പ്രസിഡന്റിന്റെ വീട് വിറ്റ പണം #െകാണ്ടാണ് നിര്‍മാണം നടത്തുന്നതായുള്ള വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലയിലെ മണ്ഡലം, കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗത്തില്‍ മണ്ഡലത്തില്‍നിന്ന് ഒരുലക്ഷം രൂപ വീതം പിരിച്ചെടുത്ത് ആകെ ഒന്നേകാല്‍ കോടി രൂപ ജനുവരി പതിനഞ്ചനകം എത്തിക്കണമെന്നു തീരുമാനമെടുത്ത് യോഗം പിരിയുകയുമായിരുന്നു.
ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഓഫിസ് നിര്‍മാണം സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയില്‍ സഹിക്കാന്‍ പറ്റാത്തതും അപമാനകരമാണെന്നും കെ. പ്രഭാകരന് രാജിക്കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."