കുട്ടികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നു
കല്‍പ്പറ്റ: ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ പോലും കഞ്ചാവിനടിമപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ലഹരി ഉപഭോഗവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ പഞ്ചായത്തിലെയും മാനന്തവാടി നഗരസഭാപരിതിയിലെ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് നടപടി എടുക്കേണ്ടി വന്നു.
ഏഴു വിദ്യാര്‍ഥികളെയാണ് താല്‍ക്കാലികമായി ക്ലാസുകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. കഞ്ചാവ് ഉപയോഗിച്ച് പരസ്പരം തല്ലുകൂടിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ വിദ്യാര്‍ഥികളെ നാട്ടുകാരും കൈകാര്യം ചെയ്തതായി പറയുന്നു.
അടുത്ത കാലത്താണ് വിദ്യാര്‍ഥികളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്‌കൂളുകളുടെ സല്‍പ്പേര് നഷ്ടമാകുമെന്നുകരുതി അധ്യാപകര്‍ സംഭവങ്ങള്‍ രഹസ്യമാക്കിവക്കാന്‍ ശ്രമിക്കുന്നതും ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്നു . വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്തുന്ന വന്‍ ശൃംഖലതന്നെ ജില്ലയിലുണ്ട്.
മുന്‍പ് പുറത്തു നിന്നുള്ള ഏജന്‍സികളാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ തന്നെ ഏജന്റുമാരായി വില്‍പ്പന നടത്തുന്നതായാണ് കണ്ടെത്തല്‍.
ഒരു വിദ്യാര്‍ഥിയെ കഞ്ചാവിനടിമയാക്കി മാറ്റിയാല്‍ പിന്നീട് ആ വിദ്യാലയത്തില്‍ മുഴുവന്‍ വിതരണം അയാളെ ഏല്‍പ്പിക്കുകയാണ് പതിവ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിച്ച് ഉപഭോഗം വര്‍ധിപ്പിക്കുന്നതും ഇതേ രീതിയിലാണ്. മുന്‍കാലങ്ങളില്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളായിരുന്നു കഞ്ചാവ് ഉപയോഗിച്ചിരിന്നതെങ്കില്‍ ഇപ്പോള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ എത്തി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."