ദിശാ ബോര്‍ഡില്ല; വഴിതെറ്റി യാത്രക്കാര്‍
കൂറ്റനാട്: സംസ്ഥാനപാതയില്‍ കൂട്ടുപാത ജങ്ഷനില്‍ ദിശാ ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് വഴിതെറ്റുന്നത് പതിവാകുന്നു. ആഴ്ചകള്ക്കുമുന്പ് കൂട്ടുപാത തിരുമിറ്റക്കോട് റോഡ് റബറൈസ്ഡ് ആക്കുന്നതിന്റെ ഭാഗമായി ബോര്‍ഡ് നവീകരിക്കുന്നതിന് നീക്കംചെയ്ത ബോര്‍ഡാണ് നാളിതുവരെയും സ്ഥാപിക്കാത്തത്. നവീകരണം പൂര്‍ത്തിയായില്ലെങ്കിലും അതിന് സമയമെടുക്കും എന്നിരിക്കെ താല്‍ക്കാലികമായെങ്കിലും ദിശാ ബോര്‍ഡ് സ്ഥാപിക്കമെന്നതാണ് ആവശ്യം.
നിലവില്‍ ബോര്‍ഡ് ഇല്ലാത്തതിനാല്‍ പ്രത്യേകിച്ച് രാത്രിസമയത്ത് ഇതിലെ വരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ വഴിതെറ്റി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. തമിഴ്നാട്, കര്‍ണാടക ഭാഗങ്ങളില്‍നിന്നടക്കം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും ശബരിമലയിലേക്കും പോകുന്നതും ഇതുവഴിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."