കൊച്ചി മെട്രോ: യാത്രാനിരക്കില്‍ ഇളവ് പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോയിലെ യാത്രനിരക്കില്‍ ഇളവ് പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ പഠനറി പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോയില്‍ യാത്രനിരക്ക് നിശ്ചയിച്ചതെന്നും അന്‍വര്‍ സാദത്തിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കെ.എം.ആര്.എല്‍ അറിയിച്ചിട്ടുള്ളത്. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കി 2019 അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ആലുവ-അങ്കമാലി മൂന്നാംഘട്ടത്തിന്റെ സാധ്യതാ പഠനം കെ.എം.ആര്.എല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ മാത്രമെ മൂന്നാംഘട്ടം പരിഗണിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."