ചുവപ്പിനു മേല്‍ക്കൈ
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കു നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി. എസ്.എഫ്.ഐ ഭരണത്തിലുണ്ടായിരുന്ന നിരവധി കോളജുകള്‍ എം.എസ്.എഫ് പിടിച്ചെടുത്തപ്പോള്‍ മറ്റു വിദ്യാര്‍ഥി സംഘടനകളുമായുള്ള സംഖ്യത്തിലൂടെയും അല്ലാതെയും നിരവധി കോളജുകളില്‍ എസ്.എഫ്.എ പുതുതായി ഭരണം പിടിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോളജുകളുടെ ഭരണംപിടിച്ചത് എസ്.എഫ്.ഐ ആണ്.
ജില്ലയില്‍ 31 കോളജ് യൂനിയനുകള്‍ എം.എസ്.എഫ് നയിക്കുന്ന യു.ഡി.എസ്.എഫ് സംഖ്യം നേടി. ഇതില്‍ 22 കോളജുകള്‍ എം.എസ്.എഫ് തനിച്ചും ഒന്‍പതു കോളജുകളില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യവുമാണ് വിജയിച്ചത്. താനൂര്‍ ഗവ. കോളജ്, മലപ്പുറം ഗവ. കോളജ്, സാഫി കോളജ് വാഴയൂര്‍, പി.എം.എസ്.ടി കോളജ് കുണ്ടൂര്‍, മൗലാനാ കോളജ് തിരൂര്‍, ജാമിഅ എടവണ്ണ, എച്ച്.എം കോളജ് മഞ്ചേരി, മര്‍കസ് വളാഞ്ചേരി, കെ.ആര്‍ കോളജ് വളാഞ്ചേരി, മലബാര്‍ കോളജ് എടപ്പാള്‍, അസ്സബാഹ് കോളജ് എടപ്പാള്‍, ഫാറൂഖ് കോളജ് ചങ്കുവെട്ടി, അമല്‍ കോളജ് നിലമ്പൂര്‍, മഅ്ദിന്‍ കോളജ് മേല്‍മുറി, ബ്ലോസം കൊണ്ടോട്ടി, ഐച്ച്.ആര്‍.ടി മുതുവല്ലൂര്‍, സി.പി.എ കോളജ് മുതുവല്ലൂര്‍ എന്നിവ പിടിച്ചെടുത്തതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.
തവനൂര്‍ ഗവ.കോളജ്, പി.ടി.എം കോളജ് പെരിന്തല്‍മണ്ണ, എസ്.എന്‍.ഡി.ടി കോളജ് പെരിന്തല്‍മണ്ണ, തുഞ്ചന്‍ കോളജ് തിരൂര്‍, മഞ്ചേരി എന്‍.എസ്.എസ്, ശ്രീ വിവേകാനന്ദ കോളജ് പാലേമാട്, ഐ.എച്ച്.ആര്‍.ഡി വട്ടംകുളം, എം.ടി.എം പൊന്നാനി, കെ.എം.സി.ടി ലോ കോളജ് എന്നിവ എസ്.എഫ്.ഐ നിലനിര്‍ത്തി. മലപ്പുറം ഗവ. വനിതാ കോളജ്, മാര്‍ത്തോമാ കോളജ് ചുങ്കത്തറ, എം.ഇ.എസ്. കെ.വി.എം കോളജ് വളാഞ്ചേരി, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അരീക്കോട്, മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കോട്ടക്കല്‍, ഐ.എസ്.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പെരിന്തല്‍മണ്ണ, സഹ്യ ആര്‍ട്‌സ് സയന്‍സ് കോളജ് വണ്ടൂര്‍, അംബേദ്കര്‍ കോളജ് വണ്ടൂര്‍, ഫാത്വിമ ആര്‍ട്‌സ് സയന്‍സ് കോളജ് മൂത്തേടം എന്നിവ യു.ഡി.എസ്.എഫ് സഖ്യവും പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, ഇ.എം.ഇ.എ, റീജ്യണല്‍ കോളജ് കീഴ്‌ശ്ശേരി, യൂനിറ്റി വിമണ്‍സ് കോളജ്, മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വേങ്ങര, ഫാറൂഖ് ആര്‍ട്‌സ് കോളജ് കോട്ടക്കല്‍, ജെ.എം കോളജ് തിരൂര്‍, ഖിദ്മത്ത് കോളജ് തിരൂര്‍, എം.എസ്.ടി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പൂപ്പലം, ഐ.കെ.ടി.എം കോളജ് ചെറുകുളമ്പ്, നസ്‌റ കോളജ് തിരൂര്‍ക്കാട്, എം.ഐ.സി അത്താണിക്കല്‍, ഹികമിയ്യ ആര്‍ട്‌സ് കോളജ് വണ്ടൂര്‍, അന്‍വാറുല്‍ ഇസ്‌ലാം കുനിയില്‍, എം.എ.ഒ കോളജ് ഇളയൂര്‍, പി.പി.ടി.എം ചേറൂര്‍ തുടങ്ങിയവ എം.എസ്.എഫ് ഒറ്റയ്ക്കും നേടി. കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഏഴു കോളജുകളില്‍ യൂനിയന്‍ ഭരണകക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."