HOME
DETAILS

അവര്‍ ഇറങ്ങിപ്പോയത് എങ്ങോട്ടാണ്?

  
backup
December 22 2018 | 19:12 PM

46511321616116-2-njayar-prabhaatham

#അമീര്‍ ഫാറൂഖ്

ലചായ്ക്കാനൊരിടമില്ലാതെ മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രമുള്ള ഹതഭാഗ്യരെക്കുറിച്ച് ജസീല(യഥാര്‍ഥ പേരല്ല) കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അത്തരം അനുഭവത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നു സമൃദ്ധിയുടെ ഭൂതകാലങ്ങളില്‍ എപ്പോഴെങ്കിലും അവര്‍ വിചാരിച്ചിട്ടില്ല. എന്നാല്‍ ഇന്ന് 32-ാം വയസില്‍ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് ആകാശത്തിനുചുവട്ടില്‍ പുതിയൊരു മേല്‍ക്കൂര തേടിയുള്ള നെട്ടോട്ടത്തിലാണവര്‍.
ജസീലയ്ക്കു മൂന്നു മക്കള്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്താണു സ്വദേശം. അവിടെനിന്ന് ഇതര മതത്തില്‍പെട്ട ഒരാളെ സ്‌നേഹിച്ചു. അയാള്‍ പറയുന്നതുമാത്രമാണു വേദവാക്യമെന്നു തെറ്റിദ്ധരിച്ചു. എന്നാല്‍ ദൈവത്തെപ്പോലെ കരുതിയ ആ മനുഷ്യന്‍ കരിമ്പിന്‍ചണ്ടിപോലെ വലിച്ചെറിഞ്ഞപ്പോള്‍ ദുരിതങ്ങളും മൂന്നു മക്കളും മാത്രമാണ് ജസീലയ്ക്കു ബാക്കിയായത്.

**************

ജസീലയുടെ കഥയില്‍ ചില തിരുത്തലുകള്‍ വരുത്തിയാല്‍ മുംതാസിന്റെയും ജീവിതമാകുമത്. തൃശൂര്‍ പാവറട്ടിയില്‍നിന്ന് പരിചയപ്പെട്ട ഒരാള്‍ക്കൊപ്പം വീടുവിട്ടിറങ്ങി. നിലമ്പൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഭര്‍ത്താവൊരു കൊടുംചതിയനാണെന്നു ബോധ്യപ്പെടാന്‍ മൂന്നു കുഞ്ഞുങ്ങളാകുംവരെ കാത്തിരിക്കേണ്ടി വന്നു ജസീലയ്‌ക്കെങ്കില്‍, രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി ലേബര്‍ മുറിയിലെത്തുകയേ മുംതാസിനു വേണ്ടിവന്നുള്ളൂ. ലേബര്‍ റൂമില്‍ പേറ്റുനോവില്‍ കിടന്നുപുളയുമ്പോഴാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കടന്നുകളഞ്ഞത്...!

**************

വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കാണാതായ പെണ്‍മക്കളെക്കുറിച്ച് എന്തെങ്കിലുമൊരു വിവരമറിയാന്‍ കാത്തിരിക്കുന്ന എത്രയോ രക്ഷിതാക്കള്‍ ഇന്നുമുണ്ട് എവിടെയെല്ലാമോ. എവിടേക്കാണിവര്‍ വീട്ടകങ്ങളില്‍നിന്ന് ഓടിപ്പോയത്? ആരെല്ലാമാണവരെ കൂട്ടിക്കൊണ്ടുപോയത്? അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? ഇതെല്ലാം ഇന്നും അജ്ഞാതമാണ്. അവര്‍ ഇരുളിന്റെ മറവിലൂടെ ഓടിയകന്നപ്പോള്‍ തകര്‍ന്നുപോയത് എത്രയെത്ര രക്ഷിതാക്കളുടെ ഇടനെഞ്ചാണ്? എത്ര പെറ്റമ്മമാരുടെ കണ്ണുനീരാണ് ആ വീടുകളില്‍ ഇന്നും ഒഴുകിപ്പരക്കുന്നത്?
ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ക്കു പിന്നീടെന്തു സംഭവിക്കുന്നുവെന്നതിനു പലര്‍ക്കും ഉത്തരം ലഭിക്കാറുമില്ല. എന്നാല്‍ അവയ്ക്ക് ഇങ്ങനെയുമുണ്ട് ചില ഉത്തരങ്ങള്‍. കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നുമെല്ലാം ഓടിപ്പോന്ന ഒട്ടേറെ യുവതികളെക്കൂടി കാണാനിടയായി. അരക്ഷിത ജീവിതവുമായി മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലകളില്‍ അവര്‍ കഴിഞ്ഞുകൂടുന്നുണ്ട്. പലര്‍ക്കും സഹായത്തിന് ആരുമില്ല. ഉറ്റവര്‍ക്കരികിലേക്കു തിരികെ ചെല്ലാനുമാകില്ല. അതുകൊണ്ട് ജീവിതത്തിന്റെ അടഞ്ഞവഴികളിലേക്കു നോക്കി പകച്ചുനില്‍ക്കുകയാണിവര്‍. ആലംബമില്ലാതായവരുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ചില അനാഥാലയങ്ങളിലാണ്. ഷംന, രാധിക, ജെസ്‌ന ഇങ്ങനെ പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. എല്ലാവര്‍ക്കും പറയാനുള്ളതു സമാനമായ അനുഭവങ്ങള്‍ തന്നെയാണ്.
വീട്ടുകാര്‍ അന്നേ പടിയടച്ചു പിണ്ഡംവച്ചതായിരുന്നു തൃപ്രയാറിലെ മുംതാസിനെ. പ്രസവവും തുടര്‍ജീവിതവും അയല്‍ക്കാരുടെ കാരുണ്യത്തിലായിരുന്നു പിന്നെ. ഇപ്പോള്‍ മലപ്പുറത്തെ ഒരു സന്നദ്ധ സംഘടനയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. നിത്യവൃത്തിക്കായി കിട്ടുന്ന ജോലിക്കൊക്കെ പോയാണിവര്‍ കഴിഞ്ഞുകൂടുന്നത്.
സ്ത്രീകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടെ സന്നദ്ധ സംഘടനയ്ക്കു കീഴില്‍ മാത്രം ഇത്തരത്തിലുള്ള പത്തു യുവതികളെ സംരക്ഷിക്കുന്നുണ്ട്. ഇവിടെയെത്തുന്ന പലര്‍ക്കും തല്‍ക്കാലത്തേക്കു സംരക്ഷണം നല്‍കുന്നു. നിയമസഹായത്തിനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇങ്ങനെ വരുന്നവരുടെ അംഗസംഖ്യ വല്ലാതെ ഉയരുന്നു. അവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ സ്ഥാപനത്തിനാകുന്നില്ല. അതുകൊണ്ടുതന്നെ പലരുടെയും ജീവിതം വഴിമുട്ടിയിരിക്കുന്നു. ഇനിയെങ്ങോട്ടുപോകുമെന്നു പലര്‍ക്കുമറിയില്ല. വിശ്വസിച്ചു കൂടെപ്പോന്നയാളിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാനുള്ള മാനസികബലവും സാമ്പത്തിക സ്ഥിതിയും ഇവര്‍ക്കില്ല. ഒരിക്കല്‍കൂടി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്‍പില്‍ ചെന്നു കാരുണ്യത്തിനു കൈനീട്ടാനും താല്‍പര്യമില്ലാത്തവരാണു കൂടുതല്‍ പേരുമെന്നു സ്ഥാപന അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ വര്‍ഷംതോറും നൂറിലേറെ യുവതികളെങ്കിലും സ്ഥാപനത്തിലെത്തുന്നു. നിയമസഹായവും ജീവിതവഴികളും തേടിയാണവരുടെ വരവ്.

കാണാതായവരുടെ
തിരിച്ചുവരവ്

വര്‍ഷങ്ങള്‍ക്കുമുന്‍പ് സംസ്ഥാനത്തുനിന്നു കാണാതായത് 4,900 സ്ത്രീകളെയും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെയുമാണ്. ഇത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണ്. അതോടൊപ്പം മറ്റൊരു കണക്കുകൂടി വെളിപ്പെടുത്തി അദ്ദേഹം. കാണാതായവരില്‍ മുന്നൂറോളം പേരെ തിരികെക്കിട്ടി; അജ്ഞാത മൃതദേഹങ്ങളായിട്ട്. ഈ കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന ഒരു സത്യമുണ്ട്. വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗവും എത്തിപ്പെടുന്നത് ചതിക്കുഴികളിലാണ്. സൂര്യനെല്ലിയും കിളിരൂരും കവിയൂരും അടിമാലിയും കൊട്ടിയവും വിതുരയും പറവൂരും വൈലത്തൂരും എല്ലാം ചില നാടുകളുടെ പേരു മാത്രമായല്ലല്ലോ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത്.
അതിനുശേഷം ഇത്തരം സംഭവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 2005ല്‍ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,000ത്തോളം സ്ത്രീ പീഡനങ്ങളായിരുന്നു. 2007ല്‍ പതിനായിരത്തി ഒരുനൂറ്റി പതിനഞ്ച്. 449 ബലാത്സംഗവും 91 തട്ടിക്കൊണ്ടുപോകലുകളുമുണ്ടായി. 2017ലെത്തുമ്പോള്‍ ദിവസേനെ ശരാശരി 39 സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയാകുന്നു. ബലാത്സംഗം, മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, ഗാര്‍ഹിക പീഡനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 2018ല്‍ ജൂണ്‍വരെ മാത്രമായി ഇത്തരത്തിലുള്ള 6,662 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ പോലും ഇതില്‍നിന്നു മുക്തരാവുന്നില്ല. കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം 3,478 കേസുകളും ഈ വര്‍ഷം ജൂണ്‍വരെ 1,931 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

കമിതാക്കളുടെ
ആത്മഹത്യ

2009 ജനുവരിക്കും 2011 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. 413 കേസുകള്‍ പൊലിസ് തന്നെ രജിസ്റ്റര്‍ ചെയ്തു. ഇവരെല്ലാം വീടുവിട്ടിറങ്ങി ഒന്നിച്ചു താമസിക്കുന്നവരായിരുന്നു. നിയമപ്രകാരം വിവാഹംപോലും കഴിച്ചവരായിരുന്നില്ല പലരും. ആത്മഹത്യ ചെയ്തവരില്‍ തെക്കന്‍ കേരളമായിരുന്നു മുന്നില്‍. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം 277 ആണെങ്കില്‍ കാമുകന്മാര്‍ അന്‍പത്തിയെട്ടേ വരുന്നുള്ളൂ. തിരുവനന്തപുരം തന്നെ 2018ലും ജീവിതത്തെ തോല്‍പ്പിക്കുന്നവരില്‍ മുന്നില്‍. ആത്മഹത്യ ചെയ്യുന്നവരില്‍ 19.7 ശതമാനവും 14നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. 28.6 ശതമാനം 30നും 44നും ഇടയിലുള്ളവരും. 72 ശതമാനം ആത്മഹത്യകളും വിവാഹിതര്‍ക്കിടയില്‍ നടക്കുമ്പോള്‍ 39.9 ശതമാനം ആത്മഹത്യകളുടെ കാരണവും കുടുംബപ്രശ്‌നങ്ങളാണ്. അറേഞ്ച്ഡ് വിവാഹങ്ങളെക്കാള്‍ പൊട്ടിത്തകരുന്നതും പ്രണയ വിവാഹങ്ങളാണ്.
പ്രണയ കാലത്ത് ഏറെ സ്വപ്‌നങ്ങള്‍ കണ്ടു നടന്നവര്‍പോലും വഴിപിരിയാന്‍ കോടതി വരാന്തകളില്‍ കയറിയിറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്യുകയാണ്. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ സാധിക്കുന്നില്ല. പരസ്പരം അറിഞ്ഞും അറിയിച്ചും സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കരഞ്ഞും തുഴഞ്ഞുനീങ്ങുന്ന ദാമ്പത്യബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്കു ചിന്തിക്കാനും കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെന്നുവയ്ക്കുന്നതിലും ഇവരെ ഭരിക്കുന്നത് എടുത്തുചാട്ടമോ നൈമിഷകചിന്തകളോ ആണ്.

ചിത്രശലഭങ്ങളുടെ വീടുകള്‍

''ഇവിടെ ഇപ്പോള്‍ 36 ചിത്രശലഭങ്ങള്‍. അവര്‍ ഇനിയും വരും. പൂമ്പാറ്റകളായി പറന്നുനടന്നു പുതിയ പൂങ്കാവനം തീര്‍ക്കും. ഈ ശലഭങ്ങളില്‍ നമുക്കു പ്രതീക്ഷയുണ്ട്. സ്വപ്‌നങ്ങളുണ്ട്. അതു സാക്ഷാല്‍ക്കരിക്കപ്പെടണം. ഭാവിയില്‍ അവര്‍ അനേകം ചിത്രശലഭങ്ങള്‍ക്കു തണലൊരുക്കണം.''
നിലമ്പൂരിലെ ഒരു മതപഠന സ്ഥാപനത്തില്‍ 36 അനാഥരായ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ആമുഖത്തില്‍ നിന്നാണീ വരികള്‍. പദ്ധതിക്ക് അധികൃതര്‍ നല്‍കിയ പേരാണു 'ചിത്രശലഭങ്ങള്‍'. ജീവിതത്തിലൊരിക്കലും പിതാവിനെ കണ്ടിട്ടേയില്ലാത്തവരാണീ കുഞ്ഞുങ്ങളില്‍ പലരും. ഇവരുടെ അമ്മമാര്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ പിതാവ് കടന്നുകളഞ്ഞിരിക്കുന്നു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
കുഞ്ഞുപ്രായത്തില്‍ അനാഥരായ അഞ്ചുവയസുകാരി റസിയയും ഫാത്തിമ വാജിദയും എട്ടു വയസുള്ള ഷംന ഷെറിനും ആറു വയസുകാരികളായ നാജിയ തസ്‌നിയും ആനിയയും നിദയും ഒക്കെയാണ് ഇവിടെയെത്തിയ ആദ്യ വിരുന്നുകാര്‍. ഒന്നുമുതല്‍ ആറുവരെ വയസ് പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ വീടുകളില്‍ അമ്മമാര്‍ക്കൊപ്പം കഴിയുന്നു. സംരക്ഷണത്തിനായി പ്രതിമാസം നിശ്ചിത തുകയാണു സ്ഥാപനം നല്‍കിവരുന്നത്. അവരുടെ അമ്മമാരില്‍ അറുപത് ശതമാനവും ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരോ സംരക്ഷിക്കാന്‍ ആളില്ലാത്തവരോ ആണെന്നു സ്ഥാപന അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏറനാട്ടിലെ അനാഥശാലകളുടെ അകത്തളങ്ങളില്‍ എത്തിപ്പെട്ടവരിലും മുന്‍പെങ്ങോ ഏതൊക്കെയോ നാടുകളില്‍നിന്നു വീടുവിട്ട് ഓടിപ്പോകുകയും പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്ത് ആലംബഹീനരായി തീര്‍ന്നവരുടെ മക്കളുമുണ്ട്. ഇവിടുത്തെ 14 അനാഥശാലകളില്‍ രണ്ടായിരത്തി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നു. മലയോര മേഖലയിലെ അഞ്ച് അനാഥശാലകളില്‍ മാത്രമായി 941 കുട്ടികളുണ്ട്. ഇവരില്‍ യഥാര്‍ഥ അനാഥര്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവരുടെയും വിവാഹമോചിതരുടെയും മക്കളാണ് 90 ശതമാനവും. ഇവരില്‍ ഇതരസംസ്ഥാനക്കാരും അയല്‍ ജില്ലക്കാരും ഉപേക്ഷിക്കപ്പെട്ടതിലൂടെ നിരാശ്രയരായി മാറിയവരുമാണ് 70 ശതമാനവുമെന്ന് മൈലാടി ഓര്‍ഫനേജിലെ മാനേജര്‍ പി. അബ്ദുല്ല പറയുന്നു.


സ്വപ്‌നം കണ്ട ജീവിതം തന്നെ കൈയെത്തിപ്പിടിക്കാന്‍ വാശിപിടിക്കുന്നവര്‍ അപ്പോള്‍ ഓര്‍ത്തുപോകുന്നില്ല; ഒരു നിമിഷത്തിന്റെ തീരുമാനങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടാക്കിത്തീര്‍ത്തേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച്. ഭാവിയില്‍ ഇരുള്‍ വന്നുമൂടിയേക്കാവുന്ന മക്കളുടെ ഭാവിയെക്കുറിച്ച്. അതുണ്ടാക്കിവയ്ക്കുന്ന അരാജകത്വത്തെക്കുറിച്ച്.
1999 മുതല്‍ 2005 വരെ വനിതാ കമ്മിഷനില്‍ ലഭിച്ച 26,687 പരാതികളില്‍ 22 ശതമാനവും ഒളിച്ചോട്ടക്കാരികളെ സംബന്ധിക്കുന്നതായിരുന്നു. എന്നാല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളില്‍ വലിയൊരു ശതമാനത്തെക്കുറിച്ച് ഇപ്പോഴും പൊലിസിനോ ബന്ധുക്കള്‍ക്കോ ഒരു വിവരവുമില്ലെന്നതാണു സത്യം. അത്തരത്തിലൊരു അന്വേഷണവും നടക്കുന്നുമില്ല. കരുതലില്ലായ്മ കൊണ്ടു മാത്രം കബളിപ്പിക്കപ്പെടുകയാണു പെണ്‍കുട്ടികള്‍.
സ്വപ്‌നരാജ്യം തേടി പുറപ്പെട്ടുപോയവരിലെത്ര പേര്‍ക്കു സ്വര്‍ഗീയജീവിതം തിരിച്ചുകിട്ടിയിട്ടുണ്ട് എന്നതിന്റെ കണക്കെടുപ്പ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. അത് സിനിമയിലും നോവലിലും സീരിയലിലും മാത്രമേ കാണാനാകൂ എന്ന വസ്തുതയും ഇവരാരും ഓര്‍ക്കാന്‍ തയാറാവുന്നില്ല. അതുകൊണ്ടാണ് ജസീലമാരും മുംതാസുമാരും പുനര്‍ജനിക്കുന്നത്. ഇതിനെതിരേ ഒരു ബോധവല്‍ക്കരണവും ഫലപ്രദമാകുന്നില്ലെന്നതാണു സങ്കടകരമായ യാഥാര്‍ഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago