വിജയപഥം: വെസ്റ്റ് ജി.എല്‍.പി സ്കൂളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി
പെരിന്തല്‍മണ്ണ: നഗരസഭയിലെ മുഴുവന്‍ എല്‍.പി സ്കൂളുകളും മികവിന്റെ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭക്ക് കീഴില്‍ തുടക്കം കുറിച്ച വിജയപഥം പദ്ധതിയിലൂടെ പെരിന്തല്‍മണ്ണ വെസ്റ്റ് ജി.എല്‍.പി സ്കൂളില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. 10വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയ ഈ സ്കൂള്‍ നഗരസഭയുടെയും നാട്ടുകാരുടെയും ഇടപെടലിലെ തുടര്‍ന്ന് വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടമൊരുക്കി പ്രവര്‍ത്തിക്കുകയായിരുന്നു. നിലവില്‍ 88ഓളം കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. സ്കൂളില്‍ യാത്രാവശ്യത്തിനായി ബസ്, പുതിയ കംപ്യുട്ടറുകള്, നവീകരിച്ച ക്ലാസ് റൂമുകള്‍, ടൈല്‍ പാകിയ നിലങ്ങള്‍ എന്നിവയാണ് ഒന്നാംഘട്ട നവീകരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൗണ്ട്, മുഴുവന്‍ ക്ലാസ് റൂമുകളും സ്മാര്‍ട്ട് ആക്കല്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ നടക്കും. ഒന്നാം ഘട്ട നവീകരണത്തിന് 16ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്.
സ്കൂള്‍ നവീകരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ബസിന്റെ താക്കോല്‍ അധികൃതര്‍ക്ക് കൈമാറി നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. പുതിയ ക്ലാസ്റൂമുകള്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കിഴിശേരി മുസ്തഫ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.രതി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."