HOME
DETAILS

ഭീമമായ നഷ്ടം: മത്സ്യബന്ധന മേഖലയില്‍നിന്ന് ഹര്‍ത്താല്‍ പടിക്ക് പുറത്തേക്ക്

  
backup
December 22 2018 | 21:12 PM

%e0%b4%ad%e0%b5%80%e0%b4%ae%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7

 

രാജു ശ്രീധര്‍


കൊല്ലം: ഹര്‍ത്താലിനെതിരേ പൊതു വികാരം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ മത്സ്യബന്ധന,അനുബന്ധ മേഖലകളും ഹര്‍ത്താലിനെ പടിക്ക് പുറത്താക്കുന്നു. വ്യാപാരി,മോട്ടോര്‍ വാഹന സംഘടനകള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ അണിചേരാന്‍ സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളി സംഘടനകളും തീരുമാനിച്ചു. ഈ വര്‍ഷം ഹര്‍ത്താല്‍ മൂലം മല്‍സ്യബന്ധനമേഖലയ്ക്ക് ആകെയുണ്ടായ നഷ്ടം 110 കോടി രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ ബോട്ടൊന്നിന് രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപയുടെ വരെ നഷ്ടമാണ് ഉണ്ടാകുന്നത്. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകര്‍, കച്ചവടക്കാര്‍, ഐസ് നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍,പീലിംഗ് തൊഴിലാളികള്‍ തുടങ്ങിയവരെ ഹര്‍ത്താല്‍ ഒരുപോലെ ബാധിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
സാധാരണ ദിവസങ്ങളില്‍ ശരാശരി ആയിരം രൂപവരെ ഒരു കുട്ട മത്സ്യത്തിന് ലഭിക്കുന്നെങ്കില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ അത് 400 ല്‍ താഴെയാകുമെന്ന് സംസ്ഥാന ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാവ് പീറ്റര്‍ മത്യാസ് പറഞ്ഞു. സ്ത്രീ തൊഴിലാളികളാണ് കൂടുതലും പീലിംഗ് മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഒരു കുട്ട ചെമ്മീന്‍ തൊലി കളയമ്പോള്‍(പീലിംഗ്) സാധാരണ ദിവസങ്ങളില്‍ ആയിരം രൂപയാണ് ലഭിക്കുന്നതെങ്കില്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ അത് 200 വരെ ആകും. സംസ്ഥാനത്താകെ ദിവസവും അരലക്ഷം കിലോ ചെമ്മീനാണ് പീലിംഗ് നടത്തുന്നത്.
ഹര്‍ത്താല്‍ ദിനത്തിലാകട്ടെ ഇത് പതിനായിരത്തില്‍ താഴെയായി കുറയും. വ്യാപാരി വ്യവസായി,മോട്ടാര്‍ വാഹന യൂനിയനുകള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മത്സ്യബന്ധ മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ കാര്യമായ ലാഭം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് മല്‍സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago