HOME
DETAILS

വനിതാ മതില്‍ രാഷ്ട്രീയ ലാഭത്തിനെന്ന് കെ.എസ്.ടി.യു

  
backup
December 23 2018 | 05:12 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b2

കല്‍പ്പറ്റ: ഒരുമയോടെ നില്‍ക്കുന്ന ജനതയെ വനിതാ-വര്‍ഗീയ-ജാതി മതിലുണ്ടാക്കി വേര്‍തിരിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ അപലപനീയമാണെന്നും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന മതിലില്‍ അധ്യാപക-സര്‍ക്കാര്‍ ജീവനക്കാര്‍ അണിനിരക്കരുതെന്നും കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് പകരം ഭിന്നതയുണ്ടാക്കുന്ന മതിലുമായി സഹകരിക്കില്ലെന്നും മതിലിനെതിരേ സംഘടിക്കാന്‍ അധ്യാപക-ജീവനക്കാര്‍ തയാറാവണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വനിതാ മതിലിനായി വിദ്യാഭ്യാസ വകുപ്പ് മുഖേന ജില്ലയില്‍ നിന്ന് 3,000 പേരെയാണ് കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യം, യാത്രാ ചെലവ്, ഭക്ഷണം,മറ്റു ചെലവുകള്‍ തുടങ്ങിയവക്കുള്ള ഫണ്ട് ആരാണ് വഹിക്കുകയെന്ന് വകുപ്പ് അധികാരികള്‍ വ്യക്തമാക്കണം.
ജില്ലാ-ഉപജില്ലാ ഓഫിസുകള്‍ ശാസ്ത്രീയമായി വിഭജിക്കണം, പി.എഫ്.തുക പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. ഐ.ടി.പരിശീലനം ലഭിക്കാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട വാര്‍ഷിക ഇന്‍ക്രിമെന്റ് തടഞ്ഞ നടപടി പിന്‍വലിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ മൂസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്, സംസ്ഥാന സമിതി അംഗം ഇ.ടി റിഷാദ്, കെ. നസീര്‍, കെ.സി ഹമീദ്, പി. മുഹമ്മദ് ഷരീഫ്, കെ.എം മുഹമ്മദ് റാഫി, എം. അബൂബക്കര്‍, എം.യു ലത്തീഫ്, പി. നിസാമുദ്ദീന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  7 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  15 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  28 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago