പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ആന്ധ്രയില്‍ ദലിത് സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനം
വിജയവാഡ: ഗുജറാത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും ദലിത് സഹോദരങ്ങള്‍ക്ക് നേരെ ഗോ സംരക്ഷകരുടെ അതിക്രമം. വിജയവാഡയില്‍ പശുവിന്റെ തൊലിയുരിച്ചുവെന്നാരോപിച്ച് ദലിത് സഹോദരന്‍മാരെ വിവസ്ത്രരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
അമലാപുരത്ത് തിങ്കളാഴ്ചയാണ് സംഭവം നടന്നത്.മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരാണ് ഗോ രക്ഷാ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തിനിരയായത്.
ഷോക്കേറ്റ് മരണപ്പെട്ട പശുവിന്റെ തോലെടുക്കുന്നതിനിടെയാണ് ഇവരെ 100 ഓളം ഗോരക്ഷാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
പ്രദേശത്തെ പച്ചക്കറി വില്‍പനക്കാരന്റെ ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുക്കുന്നതിനായി ദലിത് സഹോദരന്‍മാരെ കൂലിക്ക് വിളിച്ചതായിരുന്നു. എന്നാല്‍ പശുവിനെ കൊന്നെന്നും തൊലിയുരിഞ്ഞുവെന്നും ആരോപിച്ച് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
അവശരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗോവധത്തിന്റെ പേരില്‍ ദലിതര്‍ക്ക് നേരെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തുവന്നതിന്റെ തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.
പശുവിന്റെ തൊലിയുരിച്ചെന്ന പേരില്‍ ഗുജറാത്തില്‍ കഴിഞ്ഞ മാസം ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."