വൈഗ അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും 27 മുതല്‍
തൃശൂര്‍: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് വൈഗ അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും 27 മുതല്‍ 30 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കൃഷി ഉന്നതിയുമായി ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
27ന് രാവിലെ പത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മേള ഉദ്ഘാടനം ചെയ്യും. മൂന്നു വേദികളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും നടക്കും. 30ന് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കര്‍ഷക അവാര്‍ഡ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൈഗയുമായി സഹകരിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം, കൃഷി വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം എന്നിവ സമാപന ചടങ്ങില്‍ നടക്കും. കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണഫലങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും.
ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശില്‍പശാലയില്‍ വിഷയാവതരണം നടത്തും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും മേളയില്‍ പങ്കെടുക്കും.
വിവിധ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, ഐ.സി.എ.ആര്‍, കെ.എ.യു, എന്‍.ജി.ഒ എന്നിവരുടേതടക്കം 450ഓളം പ്രദര്‍ശന സ്റ്റാളുകളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
മറ്റുള്ളവര്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്. ഇതില്‍ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ കെ. രാജന്‍ എം.എല്‍.എ, കൃഷി വകുപ്പ് ഡയരക്ടര്‍ ഡോ. ജയശ്രീ, ഉദ്യോഗസ്ഥരായ ജസ്റ്റിന്‍ മുഹമ്മദ്, ഡോ. ജിജോ പി. അലക്‌സ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."