HOME
DETAILS

ഇന്ത്യ സംഖ്യം പിരിച്ചുവിടണം; ഒമര്‍ അബ്ദുല്ല

  
January 09, 2025 | 10:30 AM

India should dissolve the number Omar Abdullah

ശ്രീനഗര്‍: പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണി പിരിച്ചുവിടണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. 

പ്രതിപക്ഷത്തിന് ഒരുമയോടെ ബിജെപിയെ നേരിടാനാകാത്ത സാഹചര്യത്തിലാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഒന്നിച്ചു നില്‍ക്കുന്നില്ലെങ്കില്‍ സംഖ്യം പിരിച്ചുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റയ്‌ക്കൊറ്റക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. ഒമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടികളുമായി സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ് തുടര്‍ന്ന കടുംപിടുത്തത്തില്‍ ഒമര്‍ അബ്ദുല്ലക്ക് മുറുമുറുപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇന്ത്യാ സഖ്യത്തിന്റെ യോഗങ്ങള്‍ ഒന്നും നടക്കാത്തത് നിര്‍ഭാഗ്യകരമാണ്. ആരു നയിക്കും? എന്താണ് അജണ്ട? സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും? എന്ന കാര്യങ്ങളിലൊന്നും ചര്‍ച്ച നടക്കുന്നില്ല. സഖ്യത്തിലെ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ടോയെന്നതിലും വ്യക്തതയില്ലെന്നും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  4 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  4 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  4 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  4 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  4 days ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  4 days ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  4 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  4 days ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  4 days ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  4 days ago