HOME
DETAILS

Hajj 2025: കരിപ്പൂര്‍ വഴി ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ കേന്ദ്രമന്ത്രിയെ കണ്ടു

  
January 09, 2025 | 11:21 AM

ET meets Union Minister seeking intervention in high fares via Karipur

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുന്നവരില്‍ നിന്ന് ഉയര്‍ന്ന വിമാനക്കൂലി ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് മുസ്ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി കിരണ്‍ റിജിജുവിനെ നേരില്‍ കണ്ടാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. 

എയര്‍ ഇന്ത്യ തന്നെ സര്‍വീസ് നടത്തുന്ന കണ്ണൂരില്‍ 87,000 രൂപയും സൗദിയ സര്‍വീസ് നടത്തുന്ന കൊച്ചിയില്‍ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാന്‍ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 

 

 

ഹാജിമാരോട് നീതിയുക്തമായി ഇടപെടാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Muslim League MP ET Muhammad Basheer has approached the central government, demanding that it stop Air India's move to charge higher airfares from those departing via the Karipur embarkation point for this year's Hajj pilgrimage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago