HOME
DETAILS

'ഓപറേഷന്‍ കുബേര' പേരിലൊതുങ്ങി

  
backup
December 23 2018 | 06:12 AM

%e0%b4%93%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%ac%e0%b5%87%e0%b4%b0-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%a4%e0%b5%81

കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്ത് ഓപ്പറേഷന്‍ കുബേരയ്ക്കു അകാലചരമം വന്നത്തോടെ ബ്ലേഡ് മാഫിയകള്‍ ഇടവേളയ്ക്കുശഷം വീണ്ടും തലപ്പൊക്കിയിരിക്കുന്നു. രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരിക്കെ ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കാനും പിടികൂടാനുംവേണ്ടി പ്രഖ്യാപിച്ച പദ്ധതിയായ ഓപ്പറേഷന്‍ കുബേര ആദ്യയകാലത്തൊക്കെ സജീവമായിരുന്നു. എന്നാല്‍ വരുംവര്‍ഷങ്ങളില്‍ പദ്ധതിയ്ക്ക് ഒച്ചിന്റെ വേഗതതയായിരുന്നു.
പിന്നീട് സര്‍ക്കാര്‍ മാറിയതും പദ്ധതിയുടെ ചുമതതല മാറിയതുമെല്ലാം കുബേരയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഫലമോ നഗര-ഗ്രാമീണ ഭേദമന്യേ പലിശയിടപ്പാടുകള്‍ സജ്ജീവമായിരിക്കി.
ആധാരം ചെക്ക് ലീഫ് എന്നിവ നല്‍കി, കൂടിയ പലിശയ്ക്കാണ് സംഘങ്ങള്‍ പണംനല്‍കുന്നത്. ഇതിനുപുറമെ രേഖകളില്ലാത്ത പണത്തിന് 25 മുതല്‍ 30 ശതമാനം വരെ പലിശയീടാക്കുന്നുണ്ട്. ആയിരം രൂപ ആവശ്യപ്പെടുന്നവര്‍ക്ക് 750 രൂപയും, 10,000 ത്തിന് 7,500 രൂപയുമാണ് നല്‍കുന്നത്. ഇതിനുപുറമെ പത്ത് ദിവസത്തിനും ഒരാഴ്ചയ്ക്കും കൊള്ളപലിശ നല്‍കുന്നവരുമുണ്ട്. നഗരമേഖലകളില്‍ കച്ചവടം നടത്തുന്നവരെ കേന്ദ്രീകരിച്ചിട്ടുള്ള സ്‌പോട്ട്, ബ്ലോക്ക്, മീറ്റര്‍ എന്ന രീതികളും നിലനില്‍ക്കുന്നുണ്ട്. പത്ത് ദിവസ കാലാവധിയ്ക്ക് പത്ത് ശതമാനം വരെയാണ് പലിശ നല്‍ക്കുന്നത്.
ഇതിനു പുറമെ രാവിലെ കൊടുത്ത് വൈകുന്നേരം വാങ്ങുന്നവരുമുണ്ട്. ഇത്തരത്തിലെ ഇടപ്പോടുകാര്‍ വഴിവാണിഭക്കാരാണ് കൂടുതലും.
9,000 രൂപ നല്‍കുമ്പോള്‍ പത്ത് ദിവസത്തിന് 1,000 രൂപ പലിശ നല്‍കണമെന്നതാണ് സ്‌പോട്ടിന്റെ രീതി. പത്താം നാള്‍ 10,000 കൊടുക്കുകയോ അല്ലെങ്കില്‍ എത്രകാലം വരെ 1000 രൂപ പലിശ നല്‍കുകയുമാവാം. ഇതുനുപുറമെ 8,500 രൂപ നല്‍കി 1,000 രൂപ പത്ത് ആഴ്ചകളായി അടയ്ക്കുന്ന രീതിയുമുണ്ട്. തമിഴ്‌നാട്ടില്‍നിന്നുമെത്തുന്ന സംഘങ്ങള്‍ക്ക് ഇടക്കാലത്ത് അയവുണ്ടായിരുന്നെങ്കിലും വീണ്ടും ഇവര്‍ രംഗത്തുണ്ട്. ഇവരുടെ ഇടപ്പാടുകള്‍ കൂടുതലും വീട്ടമ്മമാരും ചെറുകിട വ്യാപാരസ്ഥാപനങ്ങളുമാണ്. തുടക്കത്തില്‍ ആയിരം രൂപയും ഇടപ്പാടുക്കാരുടെ തിരിച്ചടവുപോലെ 10,000നും മുകളിലോട്ട് നല്‍കുന്നതുമാണ് രീതി.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് ഇവരുടെ കളക്ഷന്‍ നാളുകള്‍. ഓരോ തെരുവിലും ഓരോ കോളനിയിലും ഒരുവീട്ടിലാണ് കളക്ഷന്‍ സെന്റര്‍. രാവിലെ പതിനൊന്നു മണിയ്ക്ക് വരുന്ന സംഘങ്ങള്‍ക്ക് വീട്ടുടമസ്ഥരുമായി ബന്ധമുണ്ടാവാറില്ല. ഇവര്‍ ഇടപാടുക്കാര്‍ക്ക് ഉപദ്രവമോ, ഭീഷണിയോ ഉണ്ടാക്കുന്നുമില്ല. സ്‌കൂള്‍ സീസണ്‍, വിവാഹം, മറ്റ് ആവശ്യങ്ങള്‍ എന്നിയ്ക്ക് കുറഞ്ഞപലിശയ്ക്കു കൊടുക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം പലിശയിടപ്പാടമായി ബന്ധപ്പെട്ട് കഞ്ചിക്കോട് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയ സംഘത്തെ പൊലിസ് ഇടപ്പെട്ട് മോചിപ്പിച്ചിരുന്നു. കുബേരയില്‍ കുടുങ്ങി സംസ്ഥാനത്തൊട്ടാകെ നിരവധി അറസ്റ്റുകള്‍ നടന്നിരുന്നു. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ മറവിലാണ് ഇത്തരം കൊള്ളപലിശ ഇപ്പോള്‍ നടക്കുന്നത്.
ഇടക്കാലത്ത് ഗ്രാമീണ ജനതകളുടെയെല്ലാം അന്തകരായി തമിഴ്‌നാട് കേന്ദ്രീകരിച്ചിട്ടുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ രംഗത്തുവന്നെങ്കിലും ബ്ലേഡ് പലിശക്കാര്‍ ഇപ്പോഴും സജീവമാണ്. പലിശയടപ്പിക്കുന്നതിനുവേണ്ടി ആദാരം പണയപ്പെടുത്തിയും, ചെക്ക് ലീഫ്, സ്റ്റാബ് പേപ്പറില്‍ ഒപ്പിട്ട് നല്‍കിയും വാങ്ങിയ പണം വര്‍ഷങ്ങളോളം പലിശനല്‍കിയിട്ടും ഇപ്പോഴും ഇടപ്പാടുകാരില്‍നിന്നും മോചിതരാകാതെ ഭയന്ന് ജീവിക്കുന്നവരുമുണ്ട്.
സാധാരണക്കാര്‍ക്കു ഭീഷണിയാകുന്ന ഇത്തരം പലിശ സംഘങ്ങളെ നിയന്ത്രിക്കാനുള്ള ഒപ്പറേഷന്‍ കുബേര പ്രവര്‍ത്തന സജ്ജമാകണമെന്നും ഇത്തരം ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago