മാഹി കടക്കാന്‍ ബസുകള്‍ക്ക് ഇനിമുതല്‍ പ്രത്യേക പെര്‍മിറ്റ്
മാഹി: മാഹിയിലൂടെ കടന്നുപോകുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് വേണമെന്ന് നിര്‍ദേശം. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന എല്ലാ ബസുകള്‍ക്കും ബാധകമാക്കിയാണ് മാഹി പൊലിസിന്റെ നിര്‍ദേശം. പുതുച്ചേരി സംസ്ഥാനം അനുവദിക്കേണ്ട പെര്‍മിറ്റിന് ഏറെ കാലതാമസവും വരും. കഴിഞ്ഞദിവസം മാഹിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുള്ള പരിശോധനക്ക് ശേഷമാണ് പെര്‍മിറ്റ് പ്രശ്‌നം ഉയര്‍ന്നത്. ഇനിമുതല്‍ പെര്‍മിറ്റ് എടുക്കാത്ത ബസുകള്‍ക്കെതിരേ നിയമലംഘനത്തിന് കേസെടുത്ത് വാര്‍ഷിക നികുതിയുടെ കാല്‍ഭാഗം അടപ്പിക്കുമെന്നാണ് മാഹി പൊലിസ് പറയുന്നത്. നിയമം കര്‍ശനമാക്കിയാല്‍ ഇതുവഴിയുള്ള സ്വകാര്യ ബസ് ഓട്ടം നിലക്കുന്ന അവസ്ഥയാകും. അശാസ്ത്രീയമായ ഈ പെര്‍മിറ്റ് പ്രശ്‌നം ഒഴിവാക്കണമെന്നും കര്‍ശനമാക്കിയാല്‍ ബസുകള്‍ മാഹി പാലം വരെയും പൂഴിത്തല വരെയും മാത്രം സര്‍വിസ് നടത്തേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി.എം ദാമോദരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."