വായ്പകള്‍ എഴുതിത്തള്ളുന്നത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി: എം.എസ് സ്വാമിനാഥന്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന പ്രവണത ഒരുതരത്തിലും ഗുണകരമല്ലെന്ന് ഹരിത വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന എം.എസ് സ്വാമിനാഥന്‍.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ രാജ്യത്താകമാനമുണ്ട്. എന്നാല്‍ ഇത് ശാശ്വതമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗം ആരായുന്നതിന് പകരം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവച്ച് വായ്പകള്‍ എഴുതിത്തള്ളുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മന്ത്രമായി കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ നടപ്പാക്കുകയാണ്.
രാജ്യത്തിന് സാമ്പത്തികമായി ഒരുതരത്തിലുള്ള മെച്ചപ്പെട്ട സാഹചര്യവും ഈ നടപടിയിലൂടെ കൊണ്ടുവരാനാകില്ല.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെന്നാല്‍ അത് സാമ്പത്തിക പ്രതിസന്ധികൂടിയാണ്. മണ്‍സൂണ്‍, വിപണി എന്നിവയെ ആശ്രയിച്ചുകൊണ്ടാണ് ചെറുകിട കര്‍ഷകര്‍ നിലനില്‍ക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കല്‍പോലും സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണത്തിന് ഉപകരിക്കുന്ന രീതിയിലുള്ള നയങ്ങളൊന്നും നടപ്പാക്കുന്നില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കാനും അവര്‍ തയാറാകുന്നില്ല. ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയത് പരാമര്‍ശിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."