HOME
DETAILS
MAL
മൈനോറിറ്റി സെന്റര്‍ മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരേ ഹൈക്കോടതിയുടെ സ്റ്റേ
backup
August 12 2017 | 04:08 AM
ചെര്‍ക്കള: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള മൈനോറിറ്റി കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ സ്റ്റേ. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്കി വന്നിരുന്ന മൈനോറിറ്റി യൂത്ത് കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു നീലേശ്വരത്തേു മാറ്റനാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അഡ്വ. സജലാണു ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."