തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുമായി ധാരണ തുടരാന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ധാരണ തുടരാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. കെഎം മാണി യുഡിഎഫ് വിട്ടതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിന്റെതാണ് തീരുമാനം.
മാണി യുഡിഎഫ് വിട്ടുപോകരുതെന്ന ആഗ്രഹമാണ് യുഡിഎഫിന് അന്നും ഇന്നുമെന്ന് തീരുമാനം വിശദീകരിച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാണി മുന്നണി വിടാനുള്ള തീരുമാനം ഏകപക്ഷീയമാണ്. പരാതി ഒരിക്കലും മാണി യുഡിഎഫില്‍ പറഞ്ഞിട്ടില്ല. മുന്നണി വിടാനുള്ള തീരുമാനം മാണി പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ അന്തസത്ത തകര്‍ക്കുന്ന തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ബോധപൂര്‍വമാണെന്ന് ചെന്നിത്തല പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള തീരുമാനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."