HOME
DETAILS

ഓടിക്കൊണ്ടിരിക്കെ കാറ് കത്തുമ്പോള്‍...

  
backup
August 10 2016 | 12:08 PM

%e0%b4%93%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d-%e0%b4%95

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു എന്ന തലക്കെട്ട് രാവിലെ പത്രവാര്‍ത്തകളിലൂടെ ഓട്ടപ്രദിക്ഷണം നടത്തുന്നതിനിടയില്‍ കണ്ണിലുടക്കുന്ന ഒന്നാണ്. പലപ്പോഴും മരണമുഖത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാരെ കുറിച്ചുള്ള ബാക്കി വിവരണങ്ങള്‍ വായിച്ച് നാം ആശ്വാസം കൊള്ളും. അതുമല്ലെങ്കില്‍ യാത്രക്കാരുടെ ജീവനെടുത്ത വലിയ ഒരു ദുരന്തത്തിനാകും ഈ തീപിടുത്തം കാരണമായിട്ടുണ്ടാകുക. റോഡിലൂടെ ഓടുന്ന നമ്മുടെ പ്രിയപ്പെട്ട കാര്‍ പെട്ടെന്നൊരു അഗ്നി ഗോളമായി മാറാന്‍ കാരണമെന്തണെന്ന് ആലോചിച്ചിട്ടുണ്ടോ. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും നമ്മള്‍ തന്നെ ക്ഷണിച്ചുവരുത്തുന്നതാണ് ഇത്തരം ദുരന്തങ്ങള്‍. അപൂര്‍വം അവസരങ്ങളിലെങ്കിലും നിര്‍മാണത്തിലെ തകരാറുകളും ഇതിന് കാരണമാകാറുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റയുടെ ഏതാനും നാനോ കാറുകള്‍ക്ക് തീപിടിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന് കാരണം നിര്‍മാണത്തിലെ ചില പ്രശ്‌നങ്ങള്‍ ആയിരുന്നു. കമ്പനി വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ആ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ എല്ലാ തീപിടുത്തങ്ങള്‍ക്കും കമ്പനികളെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ല. കാര്‍ ഉപയോഗിക്കുന്ന നമ്മള്‍തന്നെയാകും വില്ലന്‍മാരാകുന്നത്.  

കാരണങ്ങള്‍

ഒരു കാര്‍ മുന്നോട്ടുനീങ്ങുന്നത് ഏതാണ്ട് 20,000 ഘടകള്‍ അല്ലെങ്കില്‍ പാര്‍ട്ട്‌സുകളുടെ പ്രവര്‍ത്തനം നിമിത്തമാണ്. ആവശ്യമുള്ളതും ആല്ലാത്തതുമായ പല എക്‌സ്ട്രാ ഫിറ്റിങുകളും കാറില്‍ ഘടിപ്പിക്കുന്നവരുണ്ട്. വേണ്ടത്ര പരിചയമില്ലാത്തവര്‍ ഇത്തരം ഉപകരണങ്ങള്‍ കാറില്‍ ഘടിപ്പിച്ചാല്‍ അത് വലിയൊരുദുരന്തത്തിലാകും അവസാനിക്കുകയെന്ന് നമ്മള്‍ മനസിലാക്കാറില്ല. സ്റ്റീരിയോകളും ഹെഡ്‌ലാപും, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകളും ഘടിപ്പിക്കുമ്പോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത് പിന്നീട് ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടിനും അഗ്നിബാധയ്ക്കും കാരണമാകാം.

പലപ്പോഴും ഫ്രീ സര്‍വിസുകള്‍ക്ക് ശേഷം പലരും ആശ്രയിക്കുന്നത് റോഡ് സൈഡിലെ വര്‍ക് ഷോപ്പുകളെയാണ്. പണം അല്‍പ്പം ലാഭിക്കാമെന്നതാണ് കാര്യം. വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവര്‍ കാര്‍ കൈകാര്യം ചെയ്യുന്നത് ഒരു പക്ഷേ വന്‍ ദുരന്തത്തിന് വഴിവച്ചേക്കാം. തുറന്ന് കിടക്കുന്ന ഒരു വയറോ മുറുക്കാന്‍ മറന്ന ഒരു ബോള്‍ട്ടോ മതിയാകും കാര്‍ അഗ്നി ഗോളമായിത്തീരാന്‍ എന്നോര്‍ക്കുക.

സി. എന്‍. ജി. എല്‍. പി കിറ്റുകള്‍  പുറത്ത് നിന്നും വാങ്ങി ഫിറ്റുചെയ്യുന്ന പതിവുണ്ട്. ലീക്ക് ഉണ്ടായാല്‍ ഇതും തീപിടുത്തത്തിന് വഴിവയ്ക്കും. ഡല്‍ഹിയില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് സി. എന്‍. സി കിറ്റുകള്‍ ഘടിപ്പിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതാണ്. എല്‍. ഡി. എഫ് ഗെയില്‍ വാതക പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാല്‍ സി. എന്‍. ജി ഉപയോഗിക്കുന്ന വാഹനങ്ങള്‍ താമസിയാതെ കേരളത്തിലെ നിരത്തുകളില്‍ കാണാനാവുമെന്നാണ് പ്രതീക്ഷയെന്നതിനാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ മുന്‍ കരുതല്‍ എടുക്കുന്നത് നന്നായിരിക്കും.  

കാറിന് തീപിടിച്ചാല്‍ സംഭവിക്കുന്നത്

കാറിനകത്ത് തീപടരുന്നതോടെ പവര്‍ വിന്‍ഡോകള്‍ സെന്‍ട്രല്‍ ലോക്കിങ് സംവിധാനം എന്നിവ തകരാറിലാകും. കാറില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും.

കാറിന്റെ എന്‍ജിന്‍ ഭാഗത്ത് തീപിടിച്ചാലും നമുക്ക് ദൃശ്യമാകുന്ന രീതിയില്‍ തീപടരുമ്പോള്‍ മാത്രമേ അപടകം മനസിലാകൂ. എന്നാല്‍ ഇതിനകം തന്നെ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുളള വിഷ വാതകങ്ങള്‍ കാറിനുള്ളില്‍ പടര്‍ന്നിരിക്കും. ഇവ ശ്വസിക്കുന്നത് മാരകയായിത്തീരും.

എന്തൊക്കെ ചെയ്യാം

തീപിടുത്തം ഉണ്ടായാല്‍ ഉടന്‍ വാഹനം നിര്‍ത്തി പുറത്തുകടക്കുകയാണ് വേണ്ടത്. പവര്‍ വിന്‍ഡോയും സെന്‍ട്രല്‍ ലോക്കിങും പ്രവര്‍ത്തിക്കാത്ത അവസരത്തില്‍ കാറില്‍ ഗഌസ് തകര്‍ക്കാന്‍ കഴിയുന്ന ചുറ്റികയോ സ്പാനറോ കാറിനകത്ത് കരുതണം. കെ. യു. ആര്‍. ടി. സിയുടെ വോള്‍വോ ബസുകളുടെ വിന്‍ഡോയ്ക്ക് സമീപം അടിയന്തര ഘട്ടത്തില്‍ ഗഌസ് തകര്‍ത്ത് രക്ഷപ്പെടാനുള്ള ചുറ്റിക പോലുള്ള ഉപകരണം കാണാന്‍ സാധിക്കും. ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉള്ള സീറ്റ് ബെല്‍ട്ടുകളും ഇന്ന് ആഡംബരക്കാറുകളില്‍ ഉണ്ട്. തീപിടുത്തതില്‍  ഇവ പ്രവര്‍ത്തന രഹിതമായാല്‍  അഴിക്കാന്‍ സാധിച്ചെന്ന്‌വരില്ല. സീറ്റ് ബെല്‍ട്ട് മുറിക്കുന്നതിനായി കത്രിക ഉപകാരപ്പെടും. അടിയന്തര ഘട്ടത്തില്‍ ഉപകാരപ്പെടുന്നതാണ് വെട്രോണിക്‌സ് പോലുള്ള കമ്പനികള്‍ ഇറക്കുന്ന സ്വിസ് ആര്‍മി നൈഫ്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമായ ഇവ നിരവധി ആവശ്യങ്ങള്‍ക്ക് ഉകതുന്ന ഒരു ജീവന്‍ രക്ഷാ ഉപാധിയാണ്.  കത്രികയായും കത്തിയായുമൊക്കെ ഉപയോഗിക്കാവുന്ന സ്വിസ്ആര്‍മി നൈഫുകള്‍ ഇത്തരം അടിയന്തര ഘട്ടത്തില്‍ ഉപകാരപ്പെടും.
ചെറിയ തീപിടുത്തങ്ങള്‍ തടയാന്‍ കാറിനുള്ളില്‍ ഒരു ചെറിയ ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ കരുതുന്നതും
സഹായമമായിരിക്കും

മുന്‍കരുതലുകള്‍

കാര്‍ റഗുലര്‍ ആയി സര്‍വിസ് ചെയ്യുകയും ഫ്‌ളൂയിഡുകളും ഓയിലുകളും കൃത്യമായി മാറ്റുകയും ചെയ്യുക. കൂളിങ് ഫാന്‍ ഉള്‍പ്പെടെയുള്ള ഉപകരങ്ങളുടെ പ്രവര്‍ത്തനവും കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഇത് കാറുകള്‍ ഓവര്‍ ഹീറ്റാകുന്നത് മൂലമുള്ള അഗ്നിബാധ തടയും.

സര്‍വിസുകള്‍ കഴിവതും ഓതറൈസ്ഡ് വര്‍ക്ക് ഷോപ്പുകളില്‍ വച്ച് ചെയ്യിക്കുക. പലപ്പോഴും എന്‍ജിന്‍ ഓയില്‍ മാത്രം മാറ്റി കാര്‍ ഓടിക്കുന്നവരുണ്ട്. ഇത് നല്ല പ്രവണതയല്ല. ഓയിലിനൊപ്പം ഫില്‍ട്ടറുകള്‍ ക്ലീന്‍ ചെയ്യേണ്ടതും കാറിനകത്തെ മറ്റു ഫ്‌ളൂയിഡുകള്‍ പരിശോധിക്കേണ്ടതും ആവശ്യമെങ്കില്‍ മാറ്റേണ്ടതുമാണ്.

ബാറ്ററിക്ക് താങ്ങാവുന്നതില്‍ കൂടുല്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കാറില്‍ ഘടിപ്പിക്കാതിരിക്കുക.

സി. എന്‍. ജി, എല്‍. പി കിറ്റുകള്‍ ഓതറൈസ് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് മാത്രം ഘടിപ്പിക്കുക. ഫാക്ടറിയില്‍ നിന്ന് തന്നെ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ ആയിരിക്കും കൂടുതല്‍ സുരക്ഷിതം.   

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago