HOME
DETAILS
MAL
കശ്മീര്‍ സംഘര്‍ഷം പാകിസ്താന് സ്പോണ്സര് ചെയ്യുന്നത്: രാജ്നാഥ്
backup
August 10 2016 | 13:08 PM
ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷം പാകിസ്താന് സ്പോണ്സര് ചെയ്യുന്നതാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍.
കശ്മീരില്‍ ഇപ്പോള്‍ എന്തെല്ലാം സംഭവിക്കുന്നുണ്ടൊ അതെല്ലാം പാക് പിന്തുണയോടെയാണ്. കശ്മീരിലെ ജനങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കശ്മീരില്‍ കര്‍ഫ്യു അധികകാലം നീട്ടിക്കൊണ്ടുപോകില്ലെന്നും രാജ്നാഥ് പറഞ്ഞു.
പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ രാജ്നാഥ് എന്നാല്‍ മുന്‍പും ഇത്തരം തോക്കുകള്‍ ഉപയോഗിച്ചിരുന്നെന്ന് വ്യക്തമാക്കി. പൊലിസ് ഓഫിസര്‍മാരോട് പരമാവധി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."