നവോദയയില്‍ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 49 വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ വിദ്യാലയമായ നവോദയയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 49 വിദ്യാര്‍ഥികള്‍.
2013നും 2017നുമിടയിലാണ് ഇത്രയും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതൊണ് വിവരവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
ആത്മഹത്യ ചെയ്തതില്‍ പകുതിയോളം പേര്‍ ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ്. 49 പേരില്‍ 16 എസ്.സി വിദ്യാര്‍ഥികളും ഒമ്പത് എസ്.ടി വിദ്യാര്‍ഥികളുമാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ 35 പേര്‍ ആണ്‍കുട്ടികളും 14 പേര്‍ പെണ്‍കുട്ടികളുമാണ്.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയം 1985-86 അധ്യയനവര്‍ഷമാണ് സ്ഥാപിക്കപ്പെട്ടത്. നിലവില്‍ 635 സ്ഥാപനങ്ങളാണ് രാജ്യമൊട്ടുക്കും പ്രവര്‍ത്തിക്കുന്നത്. 2012 മുതല്‍ ഉന്നത വിജയ ശതമാനമാണ് നവോദയ വിദ്യാലയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ മരണം നടന്നത് ലഖ്‌നൗ, ഭോപ്പാല്‍ മേഖലാ ഓഫീസിന് കീഴിലാണ്. 2013-17 കാലയളവില്‍ ഇവിടെ 10 വിദ്യാര്‍ഥികള്‍ വീതം ആത്മഹത്യ ചെയ്തു. രണ്ടാമത് കേരളം ഉള്‍പ്പെടുന്ന ഹൈദരാബാദ് മേഖലയാണ്. ഏഴു വിദ്യാര്‍ഥികളാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."