HOME
DETAILS
MAL
യു.പി ശിശുമരണം ഹൃദയം കുലുക്കുന്നത്, യോഗിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണം; ഗുലാം നബി ആസാദ്
backup
August 12 2017 | 07:08 AM
ഗോരഖ്പൂര്‍: ഓക്സിജന്‍ കിട്ടാത്തതു മൂലം 63 കുട്ടികള്‍ ദയനീയമായി മരിച്ച ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നടുക്കം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു.
ഹൃദയത്തെ പിടിച്ചുകുലുക്കുന്ന ദുരന്തമാണിത്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിയാനാവില്ല. അദ്ദേഹം സംസ്ഥാനത്തോട് മാപ്പു പറയണം. ആരോഗ്യമന്ത്രിയും ടെക്നിക്കല്‍ ആന്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രിയും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥയാണ് ദാരുണമായി സംഭവത്തില്‍ കലാശിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."