ഗോള്‍ മഴയായ് ടോട്ടനം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ഗോള്‍ മഴ. എവര്‍ട്ടനെ 6-2 ന് ടോട്ടനം തകര്‍ത്തു. സ്വന്തം മൈതാനത്തെ പോരാട്ടത്തില്‍ എവര്ട്ടന് ആദ്യം ഗോള്‍ കണ്ടെത്തി. പിന്നാലെ ടോട്ടനം നടത്തിയ ഗോള്‍വേട്ടയില്‍ എവര്ട്ടന് വിറങ്ങലിച്ചു. 21 ാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ടാണ് എവര്‍ട്ടനിന്റെ ആദ്യ ഗോള്‍ നേടിയത്. 27 ാം മിനുട്ടില്‍ കൊറിയന്‍ താരം സണ്‍ ഹുന്‍ മിനിലൂടെ ടോട്ടനം ഗോള്‍ മടക്കി.
35 ാം മിനുട്ടില്‍ ഡെലെ അലിയിലൂടെ ലീഡ് നേടി. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ നായകന് ഹാരി കെയ്നും ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. 48 ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ ടോട്ടനത്തിന്റെ നാലാം ഗോള്‍.
51 ാം മിനുട്ടില്‍ ഗില്‍ഫി സിഗോര്സന് എവര്ട്ടനിനായി ഗോള്‍ മടക്കി. 61 ാം മിനുട്ടില്‍ മിന് വീണ്ടും ടോട്ടനത്തിനായി ഗോള്‍ നേടി. 74 ാം മിനുട്ടില്‍ ഹാരി കെയ്ന്‍ എവര്‍ട്ടന്റെ തോല്‍വി ഉറപ്പിച്ച് ആറാം ഗോള്‍ ടോട്ടനത്തിന് സമ്മാനിച്ചു. 18 മത്സരത്തില്‍ നിന്ന് 42 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തെത്തി. 18 മത്സരത്തില്‍നിന്ന് 24 പോയിന്റുള്ള എവര്ട്ടന് 11 ാം സ്ഥാനത്താണ്.
നാളെ നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് നിര്‍ണായകമാണ് മത്സരം. മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ നേരിടും. ടോട്ടനം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹഡര്ഫീല്ഡിനെയും നേരിടും. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് കാര്‍ഡിഫ് സിറ്റിയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."