HOME
DETAILS
MAL
സാന്താള്‍ സ്ത്രീകളെക്കുറിച്ചുള്ള പുസ്തകത്തിന് നിരോധനം
backup
August 12 2017 | 19:08 PM
റാഞ്ചി: പേരില്‍ ഡോ. ഹന്‍സ്ദ ഷവേന്ദര് ശേഖര്‍ എഴുതിയ ആദിവാസികള്‍ നൃത്തം ചെയ്യില്ലെന്ന പുസ്തകം നിരോധിക്കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് നിര്‍ദേശം നല്കി. ഇതിനകം തന്നെ പുസ്തകം വിവാദമായ സാഹചര്യത്തിലാണ് നിരോധിക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ സാന്താള്‍ ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ചെറുകഥാ സമാഹാരമാണ് ആദിവാസികള്‍ നൃത്തം ചെയ്യില്ലെന്നത്. തൊഴിലിനായി മറ്റിടങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ വ്യാപകമായ രീതിയില്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് എഴുത്തുകാരന് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."