HOME
DETAILS
MAL
സിവില്‍ ഡിഫന്‍സ് കര്‍മപദ്ധതിക്ക് അംഗീകാരം
backup
August 12 2017 | 23:08 PM
മക്ക: ഹജ്ജ്വേളയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സിവില്‍ ഡിഫന്‍സ് തയാറാക്കിയ കര്‍മപദ്ധതികള്‍ക്ക് ആഭ്യന്തരമന്ത്രാലയം അംഗീകാരം നല്കി.
ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ക്ക് കര്‍മപദ്ധതി അതോറിറ്റി പ്രസിഡന്റ് കൂടിയായ ആഭ്യന്തരമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സഊദ് രാജകുമാരനാണ് അംഗീകാരം നല്‍കിയത്. തീര്‍ഥാടകര്‍ക്ക് സുഖമമായി ഹജ്ജും പ്രവാചകനഗരി സന്ദര്‍ശനവും പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ അംറ് പറഞ്ഞു.
ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ നിന്നു മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള ഗതാഗത സംവിധാനം മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന് പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."