HOME
DETAILS
MAL
പന്നിപ്പാടിലെത്തിയത് മാവോയിസ്റ്റുകളെന്ന് സ്ഥിരീകരണം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു
backup
December 25 2018 | 03:12 AM
മാനന്തവാടി: തൊണ്ടര്‍നാട് പൊലിസ് സ്റ്റേഷന് പരിധിയിലെത്തിയത് മാവോയിസ്റ്റുകളെന്ന് സ്ഥിരീകരണം. മാവോയിസ്റ്റ് നേതാക്കളായ ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് പൊലിസ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ മറ്റു രണ്ടു പേരുമുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പൊലിസ് യു.എ.പി.എ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 23നാണ് തൊണ്ടര്‍നാട് പന്നിപ്പാടില് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. പന്നിപ്പാട് കോളനിയിലെ കേളുവാണ് ഇക്കാര്യം പൊലിസിനെ അറിയിച്ചത്. പൊലിസുകാരനെ ആക്രമിക്കുമെന്ന് മാവോവാദികള്‍ പറഞ്ഞതായാണ് അന്ന് കേളു പൊലിസിന് മൊഴി നല്‍കിയത്. നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസ് വെടിയേറ്റ് മാവോവാദികള്‍ മരിച്ചതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."