HOME
DETAILS

ജൈവ പുഞ്ചകൃഷി പ്രാണികള്‍ നശിപ്പിച്ചു; പ്രതീക്ഷയറ്റ് കര്‍ഷകര്‍

  
backup
December 25 2018 | 05:12 AM

%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നീലേശ്വരം: പുഞ്ചകൃഷി പ്രാണികള്‍ നശിപ്പിച്ചതോടെ പ്രതീക്ഷയറ്റ് നീലേശ്വരത്തെ കര്‍ഷകര്‍. ഞാറ് നട്ടതിന്റെ ഇരുപത്തി അഞ്ചാം ദിവസം തന്നെ ഒരു പ്രത്യേകതരം പ്രാണികള്‍ വന്ന് മുളയിലിരുന്ന് കൊത്തി തിന്നുകയായിരുന്നുവത്രേ. ഇതോടെ ഞാറ് കരിഞ്ഞുതുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം ശരിക്കും കിട്ടാഞ്ഞതിനാല്‍ വെള്ളം പമ്പ് ചെയ്താണ് പല കൃഷിക്കാരും കൃഷിയിറക്കിയത്. കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം കീടനാശിനിയൊന്നും തളിച്ചതുമില്ല. പരമ്പരാഗത ജ്യോതി നെല്ലിനം വിത്താണ് ഇത്തവണ പാകിയത്. നന്നായി ഞാറു പൊടിച്ചു വന്നിരുന്നു. നല്ല ഞാറായതു കൊണ്ട് കര്‍ഷകര്‍ക്ക് ഇത്തവണ വലിയ പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ ഞാറ് നട്ട് ഒരു മാസത്തിനു മുമ്പ് തന്നെ കഥമാറി ചാഴിയും പ്രാണികളും വ്ന്ന് കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ബങ്കളത്തും, കിനാനൂര്‍ വയലിലും ഇത്തരം പ്രാണികളുണ്ടെന്ന കര്‍ഷകര്‍ പറയുന്നു. നീലേശ്വരത്ത് പട്ടേനയിലെ വയലിലും ഇതാണവസ്ഥയെന്ന് കൃഷിക്കാരനായ തെക്കന്‍ ബങ്കളം സ്വദേശി കെ.കുഞ്ഞിരാമന്‍ പറയുന്നു. കൃഷിയോടുള്ള ആവേശം നിമിത്തം 30 വര്‍ഷം മുമ്പാണ് 85 സെന്റ് സ്ഥലം വില് കൊടുത്ത് വാങ്ങിയത്. എല്ലാവര്‍ഷവും എണ്‍പത്തി അഞ്ച് പറയോ അതില്‍ കൂടിതലോ നെല്ല് തന്റെ കൃഷിയിടത്തില്‍ നിന്ന് ലഭിക്കാറുണ്ട്. ആകെ കൃഷിക്ക് 35,000 രൂപയാണ് ചിലവാകാറുള്ളത്. എരുമക്ക് ഒരു വര്‍ഷത്തേക്കുള്ള വയ്‌ക്കോലും ഇതില്‍ നിന്ന് ലഭിക്കാറുണ്ടെന്ന് കുഞ്ഞിരാമന്‍ അറിയിച്ചു. പ്രാണിശല്യം ഉണ്ടായതിനെ തുടര്‍ന്ന് കര്‍ഷകരെല്ലാം കൃഷി ഓഫിസില്‍ വിവരം അറിയിച്ചിരുന്നു.മുകളില്‍ അറീക്കാമെന്ന് പറഞ്ഞ് പോയതല്ലാതെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന കര്‍ഷകര്‍ പറയുന്നു. ഞാറ് നട്ട ഇടത്തെല്ലാം ഒരു തരം പൂപ്പല്‍ ബാധിച്ചതു പോലെയാണുള്ളത്. നെല്‍ക്കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയില്‍ വയല്‍ ഒഴിച്ചിടേണ്ടെന്ന് കരുതി കൃഷിയിറക്കിയവര്‍ക്ക് പ്രാണിശല്യവും ആയതോടെ നെല്‍കൃഷി തന്നെ ഉപേക്ഷിച്ചാലോ എന്ന അവസ്ഥയിലാണ് കുഞ്ഞിരാമനും മറ്റു കര്‍ഷകരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  4 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago