ബ്രിട്ടനില്‍ ജോലിസ്ഥലത്ത് പകുതി സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലെന്നു പഠനം. പകുതിയില്‍ ഏറെ സ്ത്രീകളും തൊഴില്‍സ്ഥലത്ത് ലൈംഗികപീഡനത്തിന് ഇരയാകുന്നതായും ഇതില്‍ 80 ശതമാനം പേരും ഇത്തരം സംഭവങ്ങള്‍ തൊഴിലുടമയെ പരാതിയായി അറിയിക്കാറില്ലെന്നുമാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇത്തരം പരാതികളില്‍ മേലധികാരികള്‍ വ്യക്തമായ നടപടി സ്വീകരിക്കാറില്ലെന്നും പരാതിയുണ്ട്. ട്രേഡ്‌സ് യൂനിയന്‍ കോണ്‍ഗ്രസും(ടി.യു.സി) വിമന്റൈറ്റ്‌സ് ഗ്രൂപ്പുമാണ് സര്‍വേ നടത്തിയത്.
18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും പീഡനത്തിന് ഇരയായത്. മാനഹാനി ഭയന്നും കരിയറിനെ ബാധിക്കുമെന്നു കരുതിയുമാണ് കൂടുതല്‍ പേരും പരാതി നല്‍കാത്തത്. നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പീഡനങ്ങളാണ് കണ്ടെത്തിയത്. സര്‍വേയില്‍ 1,533 സ്ത്രീകളാണ് പങ്കെടുത്തത്.
മിക്ക സ്ത്രീകളും ജോലിസ്ഥലത്ത് ലൈംഗികചുവയുള്ള തമാശകളെക്കുറിച്ചും പരാതിപ്പെട്ടു. 18 മുതല്‍ 65 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുരോഗമനം അവകാശപ്പെടുന്ന ബ്രിട്ടനില്‍ ഇത്തരം അനുഭവങ്ങളുണ്ടായി എന്ന് സര്‍വേ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."