പൊതുവിദ്യാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍: സ്പീക്കര്‍
മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ കേവലം അറിവിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍കൂടിയാണെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളം വ്യത്യസ്തമാകാന്‍ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണമാണ്. പൊതുവിദ്യാഭ്യാസം തകരുന്നതു ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാരണമാകും. മതേതരത്വവും ജനകീയ മൂല്യങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങള്‍കൂടിയാണ് പൊതുവിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ വികസനരേഖ എ.പി അനില്‍കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. സ്പീക്കര്‍ക്കുള്ള നഗരസഭയുടെ ഉപഹാരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കി.
നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരംസമിതി അധ്യക്ഷരായ ഫസീന കുഞ്ഞിമുഹമ്മദ്, പരി അബ്ദുല്‍ മജീദ്, പി.എ അബ്ദുല്‍ സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈന്‍, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍ സി. മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ പി.കെ ഷാഹുല്‍ ഹമീദ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപരി സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."