ഹൈടെക്കാവാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ
കണ്ണൂര്‍: കണ്ണൂര്‍ ആര്‍.ടി ഓഫിസ് ഹൈടെക്കാക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിനോടനുബന്ധിച്ച് ഓഫിസ് പ്രവര്‍ത്തനം പിറകിലെ മുറിയിലേക്ക് മാറ്റിയിരുന്നു. മിക്ക ഓഫിസുകളും നവീകരിച്ച് ജനസൗഹ്യദമാക്കി മാറ്റുമ്പോഴും നിരവധിയാളുകളെത്തുന്ന ആര്‍.ടി ഓഫിസില്‍ നിന്നുതിരയാന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നു.
ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ടെസ്റ്റ്, ആര്‍.സി കൈമാറ്റം, നികുതി അടക്കല്‍, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിവിധ ഭാഗങ്ങളിനിന്നുള്ളവരുടെ നീണ്ട ക്യൂ ആയിരുന്നു മിക്ക ദിവസങ്ങളിലും. ക്യൂ ഒഴിവാക്കാനുള്ള ടോക്കണ്‍ ഡിസ്‌പ്ലേയും അനൗണ്‍സ്‌മെന്റിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി കേടായ നിലയിലാണ്. അപേക്ഷയുടെ തല്‍സ്ഥിതി അറിയാനുള്ള ടച്ച് സ്‌ക്രീന്‍ സിസ്റ്റവും പ്രവര്‍ത്തിച്ചിരുന്നില്ല. കെട്ടിടം നവീകരണത്തിന്റെ ഭാഗമായി സീലിങ്ങിന്റെയും കംപ്യൂട്ടര്‍, വൈദ്യുതി സംവിധാനങ്ങള്‍ക്കുള്ള കേബിളുകളുടെ ജോലിയും ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്. ഓഫിസ് സംവിധാനം മാറുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."