വിഴിഞ്ഞം തുറമുഖ പ്രദേശത്തേക്ക് പഠനയാത്ര നടത്തി
വിഴിഞ്ഞം: കുട്ടികള്‍ക്കായി അദാനി ഫൗണ്ടേഷന്‍ നടത്തി വരുന്ന സാഹിത്യ അഭിരുചി ക്യാംപായ അറിവരങ്ങിലെ അംഗങ്ങള്‍ വിഴിഞ്ഞം തുറമുഖ പ്രദേശത്തേക്ക് പഠനയാത്ര നടത്തി.
അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 45 വിദ്യാര്‍ഥികളും അധ്യാപകരുമാണ് സാഹിത്യ അഭിരുചി ക്യാംപായ അറിവരങ്ങില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ആരംഭിച്ച പഠനയാത്ര സി.എസ്.ആര്‍ മേധാവി ഡോ.അനില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ മേഖല സന്ദര്‍ശിച്ച സംഘത്തിന് എന്‍ജിനീയര്‍ . ബാലകൃഷ്ണന്‍, കവിയും ചിന്തകനുമായ ചിറയ്ക്കല്‍ ഗോപിനാഥന്‍ എന്നിവര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ബര്‍ത്ത് നിര്‍മാണം, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, അക്രോ പോട് നിര്‍മാണം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ കുട്ടികള്‍ക്ക് ഉദ്യോഗസ്ഥരുമായി ആശയ വിനിമയവും നടത്തി. അറിവരങ്ങ് സാഹിത്യ ക്യാംപിന്റെ ചുമതല വഹിക്കുന്ന ജോര്‍ജ്ജ് സെന്‍, പ്രോജക്ട് ഓഫിസര്‍ സെബാസ്റ്റ്യന്‍ ബ്രിട്ടോ, അധ്യാപകരായ എസ്.കെ വിജയകുമാര്‍, രാജാമണി, അഡോള്‍ഫ് ജെറോം,സുഭദ്ര, ലാലി, ഫ്രീദ, എന്നിവര്‍ പഠന യാത്രയ്ക്ക് നേതൃത്വം നല്‍കി.
ഈ പഠനയാത്ര കുട്ടികളില്‍ ആവേശവും ഭാവനയും ഉണര്‍ത്തുവാന്‍ സഹായിച്ചതായും മലയാള ഭാഷയോടുള്ള താല്‍പര്യവും സാഹിത്യാഭിരുചിയും വര്‍ധിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ക്യാംപിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.
പഠനയാത്രയില്‍ നിന്ന് ഉള്‍ക്കൊണ്ട കാര്യങ്ങള്‍ വച്ചു കവിതകളും , കഥകളും , അനുഭവകുറിപ്പുകളും കുട്ടികള്‍ തയ്യാറാക്കുമെന്നും ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കൃതികള്‍ക്ക് അദാനി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ നല്‍കും. കഴിഞ്ഞ ഒരു വര്‍ഷമായി സംഘടിപ്പിച്ചുവരുന്ന സാഹിത്യാഭിരുചി ക്യാംപുകളില്‍ നിന്ന് ലഭിച്ച പരിശീനലങ്ങളുടെ ഫലമായി കുട്ടികള്‍ ഇതുവരെ 35 കവിതകളും ഇരുനൂറിലധികം ആസ്വാദന കുറിപ്പുകളും തയാറാക്കി കഴിഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വമാണ് ഈ പരിശീലന പരിപാടികള്‍ക്ക് മുതല്‍കൂട്ടാകുന്നതെന്നും വിദ്യാര്‍ഥികളുടെ കൃതികള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നും അദാനി ഫൌണ്ടേഷന്‍ അധികൃതരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."