കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം
കല്‍പ്പറ്റ: ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പട്ടു. മോറട്ടോറിയം പ്രഖ്യാപിച്ച കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം കാലാവധിയിലെ പലിശയും പിഴ പലിശയും സര്‍ക്കാര്‍ ഏറ്റെടുക്കണം.
ജില്ലയില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വക പരിഹാരമാര്‍ഗങ്ങള്‍ അടിയന്തരമായി ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് അധ്യക്ഷനായി.
എന്‍.ഡി അപ്പച്ചന്, എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, മംഗലശേരി മാധവന്, എം.എ ജോസഫ്, എന്‍.എം വിജയന്, എന്‍.യു ഉലഹന്നാന്, എം.ജി ബിജു, ബിനു തോമസ്, പി.കെ അനില്‍ കുമാര്‍, ശോഭനകുമാരി, ഡി.പി രാജശേഖരന്, നിസി അഹമ്മദ്, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, എം.എം രമേഷ്, എക്കണ്ടി മൊയ്തൂട്ടി, പി.കെ അബ്ദുറഹിമാന്, എടയ്ക്കല്‍ മോഹനന്, പോള്‍സണ്‍ കൂവക്കല്‍, പി.വി ജോര്‍ജ്, കമ്മന മോഹനന്, ചിന്നമ്മ ജോസ്, എച്ച്.ബി പ്രദീപ് മാഷ്, കെ.എന്‍ രമേശന്, പി.പി ആലി, കെ അപ്പച്ചന്, ടി.ജെ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."