HOME
DETAILS

യു.എസില്‍ ഭരണസ്തംഭനം തുടരുന്നു

  
backup
December 28 2018 | 19:12 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f

 

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരാഴ്ച മുന്‍പ് ഉടലെടുത്ത ഭരണസ്തംഭനം പരിഹാരമാകാതെ തുടരുന്നു. മെക്‌സിക്കോ അതിര്‍ത്തി മതില്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ചുനില്‍ക്കുന്നതാണ് ഭരണസ്തംഭനം നീണ്ടുപോകാന്‍ കാരണമാകുന്നത്. കഴിഞ്ഞദിവസം യു.എസ് ജനപ്രതിനിധി സഭയും സെനറ്റും അല്‍പനേരത്തേക്ക് ചേര്‍ന്നെങ്കിലും തീരുമാനം കൈക്കൊള്ളാനാകാതെ പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും ഇരുസഭകളും ചേരുമെന്നാണ് വിവരം.


പ്രതിസന്ധി അടുത്തയാഴ്ചയും മാറ്റമില്ലാതെ തുടരുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്നലെ സഭകള്‍ ചേര്‍ന്നപ്പോള്‍ അംഗസംഖ്യ വളരെ കുറവായിരുന്നു. മിക്ക പ്രതിനിധികളും സെനറ്റര്‍മാരും യോഗത്തിനായി വാഷിങ്ടണിലേക്കു മടങ്ങിയെത്തിയിരുന്നില്ല. പ്രതിസന്ധി 2019ലും തുടരുമെന്ന് ഉറപ്പായതോടെ രാജ്യത്തെ ഭരണസ്ഥാപനങ്ങളും മാര്‍ക്കറ്റുകളും വന്‍തിരിച്ചടി നേരിടുകയാണ്. 15 ഫെഡറല്‍ സ്ഥാപനങ്ങളില്‍ ഒന്‍പതിനെയും ഭരണസ്തംഭനം സാരമായി ബാധിച്ചിട്ടുണ്ട്. വിദേശകാര്യം, ആഭ്യന്തര സുരക്ഷ, ഗതാഗതം, കാര്‍ഷികം, നീതിന്യായം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട വകുപ്പുകളാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ ഫെഡറല്‍ സ്ഥാപനങ്ങളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. നിരവധി പേര്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തു.


കഴിഞ്ഞ 21നാണ് ധനകാര്യ ബില്‍ സെനറ്റില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഭരണസ്തംഭനത്തിലേക്ക് നീങ്ങിയത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ പണം അനുദവിക്കണമെന്ന ട്രംപിന്റെ ആവശ്യത്തില്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ ഉടക്കിയതാണ് വിനയായത്. മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനടക്കമുള്ള ധനകാര്യ ബില്ലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപ് സെനറ്റില്‍ അവതരിപ്പിച്ചത്. ബില്‍ ബുധനാഴ്ച ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷത്തിന് പാസായെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  43 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago