വനിതാമതില്‍ ലോക്‌സഭയിലും
ന്യൂഡല്‍ഹി: ജനുവരി ഒന്നിനു കേരളത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ ലോക്‌സഭയിലും പരാമര്‍ശ വിഷയമായി. ശൂന്യവേളയില്‍ സി.പി.എമ്മിലെ പി.കെ ശ്രീമതിയാണു വനിതാമതിലിന്റെ കാര്യം സഭയില്‍ വിശദീകരിച്ചത്. നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷതയും സ്ത്രീകളുടെ ഭരണഘടനപരമായ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ വിഭാഗീയ ചിന്തകള്‍ക്കും അതീതമായിട്ടാണു വനിതാമതില്‍ സൃഷ്ടിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനംസീറ്റുകള്‍ അനുവദിച്ച സംസ്ഥാനമാണു കേരളം.
നിയമനിര്‍മാണസഭകളില്‍ 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്കു നീക്കിവയ്്ക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കാന്‍പോകുന്നു. എന്നാല്‍ വാഗ്ദാനം ഇതുവരെ നിറവേറ്റിയിട്ടില്ല. ഇത്തരം വഞ്ചനകള്‍ തുറന്നുകാട്ടാന്‍ കൂടിയാണു വനിതാമതിലെന്നും പി.കെ ശ്രീമതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."