HOME
DETAILS
MAL
ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി; എന്‍ ശിവരാജന് സത്യഗ്രഹം തുടരും
backup
December 28 2018 | 19:12 PM
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രനെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശോഭ സുരേന്ദ്രന് പകരം പാലക്കാട് നിന്നുള്ള എന്‍. ശിവരാജന് സത്യാഗ്രഹം തുടരും. ബി.ജെ.പി സംസ്ഥന വൈസ് പ്രസഡന്റാണ് ശിവരാജന്.ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."