മന്ത്രി വാഹനത്തിന് തടസം സൃഷ്ടിച്ചെന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ പൊലിസ് മര്‍ദിച്ചതായി പരാതി
കൊച്ചി: മന്ത്രി വാഹനത്തിന് തടസം സൃഷ്ടിച്ചെന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ പൊലിസ് മര്‍ദിച്ചതായി പരാതി. തേവക്കല്‍ കുറുപ്പമ്പടി വീട്ടില്‍ കെ.ആര് അനില്‍കുമാര്‍ (32) ആണ് പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയത്.
പട്ടിക്കാട് പീച്ചി പൊലിസ് സ്റ്റേഷനിലെ നാല് പൊലിസുകാരാണ് പാലക്കാട്നിന്ന് ചരക്കുകയറ്റി വരുമ്പോള്‍ സേലം തൃശൂര്‍ ഹൈവേയില്‍ കുതിരാനില്വച്ച് തന്നെ മര്‍ദിച്ചതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഹൈവേയില്‍ റോഡിന് വീതി കുറവുള്ള ഭാഗത്ത് എത്തിയപ്പോള്‍ പിന്നാലെ വന്ന മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ പ്രയാസമുണ്ടായി. വീതിയുള്ള സ്ഥലത്ത് ട്രക്ക് വശത്തേക്ക് മാറ്റി മന്ത്രിയുടെ കാറ് കടത്തിവിട്ടു.
കുറച്ചുകഴിഞ്ഞ് വാഹന പരിശോധനയ്ക്കായി നിന്ന നാല് പൊലിസുകാര്‍ ട്രക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. തുടര്‍ന്ന് അങ്കമാലി ആശുപത്രിയിലും പിന്നീട് ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ആശുപത്രി അധികൃതര്‍ വിവരം ആലുവ പൊലിസില്‍ അറിയിച്ചു. ഇവിടെനിന്ന് പട്ടിക്കാട് പീച്ചി പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തുമെന്നും അറിയിച്ചെങ്കിലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."