എല്ലാ ത്വലാഖും ഇസ്ലാം നിരുത്സാഹപ്പെടുത്തി: ജിഫ്രി തങ്ങള്‍
വാണിമേല്‍: മൂന്നു ത്വലാഖ് എന്നല്ല ഒരു ത്വലാഖിനെയും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്കിയ മതമാണ് ഇസ്ലാമെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. താഴെ വെള്ളിയോട് ബിദായത്തുല്‍ ഇസ്ലാം മദ്റസ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തി. അന്ത്രു മുസ്ലിയാര്, ഇസ്മായില്‍ വാഫി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, കല്ലില്‍ അന്ത്രു, സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി, അബ്ദുല്‍ കരീം ദാരിമി, മുഹമ്മദ് സഖാഫി മലയമ്മ, പി.പി അഷ്റഫ് മൗലവി, ശിഹാബുദ്ദീന് ദരിമി, അഹമ്മദ് മുസ്ലിയാര് തെറ്റത്ത്, ഷുഹൈബ് ബാഖവി, സഹദ് വാഫി, കുന്നുമ്മല്‍ അബ്ദുല്ല ഹാജി, വി.വി അലി മാസ്റ്റര്‍, റഷീദ് കോടിയൂറ, സിദ്ദീഖ് വെള്ളിയോട്, സുബൈര്‍ വെള്ളിയോട്, ജാഫര്‍ ദാരിമി, കെ.കെ മുനീര്‍ മാസ്റ്റര്‍, ഒ. മുനീര്‍, മാസ്റ്റര്‍, അഹമ്മദ് പടയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."